Breaking News

ഓപ്പറേഷൻ സൈ-ഹണ്ട് 2.0: കാസർഗോഡ് ജില്ലയിൽ 104 ഇടങ്ങളിൽ പരിശോധന; 34 കേസുകൾ രജിസ്റ്റർ ചെയ്തു.

കാസർഗോഡ് : സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അകപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ച് ജില്ലയിൽ വ്യാപക റെയ്ഡ് ഓപ്പറേഷൻ "സൈ ഹണ്ട്" . ജില്ലാ പോലീസ് മേധാവി ശ്രീ. ബി വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ മേൽനോട്ടത്തിൽ ജില്ലയിൽ 104 ഇടങ്ങളിൽ റെയ്ഡ് നടത്തി സബ് ഡിവിഷൻ ഡിവൈഎസ്പി, എ എസ് പി, എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ SHO മാർ അടങ്ങുന്ന സംഘം ജില്ലാ സൈബർ ക്രൈം പോലീസ്, സൈബർ സെൽ എന്നിവരുടെ സഹായത്തോടെ ഇന്ന് പുലർച്ചെ മുതലാണ് റെയ്ഡ് നടത്തിയത്. ഇതിൽ 34 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുകയും 34 പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട് . കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 12 കേസുകൾ. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ നേതൃത്വത്തിൽ കണ്ടെത്തിയാണ് റെയ്ഡ് . കാസറഗോഡ് സബ് ഡിവിഷനിൽ 20, ബേക്കൽ സബ് ഡിവിഷനിൽ 9, കാഞ്ഞങ്ങാട് സബ് ഡിവിഷനിൽ 5 കേസുകൾ എന്നിങ്ങനെയാണ് കണക്കുകൾ. വരും ദിവസങ്ങളിലും പരിശോധന തുടരും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments