*മാരകമായ 'ക്ലസ്റ്റർ' മിസൈലുകൾ ഇറാൻ പ്രയോഗിച്ചതായി ഇസ്രയേൽ;കിലോമീറ്ററുകളോളം ദൂരത്തിൽ നാശം, റഷ്യയോ ചൈനയോ?*
ടെൽഅവീവ് : ഇറാൻ ഇസ്രയേലിന് നേരെ ക്ലസ്റ്റർ ബോംബുകൾവഹിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈനിക വൃത്തങ്ങൾ ആരോപിച്ചു.സമീപകാലത്തെ യുദ്ധചരിത്രത്തിൽ ഇതാദ്യമായാണ് ഇറാൻ ഇത്തരം വിനാശകാരിയായ ആയുധങ്ങൾ ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആധുനിക യുദ്ധമുറകളിലെ ഏറ്റവും വിവാദപരമായ ആയുധങ്ങളിലൊന്നാണ് ക്ലസ്റ്റർ ബോംബുകൾ. ഒരു വലിയ മിസൈൽ വായുവിൽ വെച്ച് പൊട്ടിത്തെറിക്കുകയും അതിനുള്ളിൽ നിന്ന് നൂറുകണക്കിന് ചെറിയ സ്ഫോടകവസ്തുക്കൾ ഒരു നിശ്ചിത പ്രദേശത്തേക്ക് ചിതറിവീഴുകയും ചെയ്യുന്ന രീതിയാണിത്.
ഇറാന്റെ ചില മിസൈൽ വാർഹെഡുകൾക്ക് വായുവിൽ വെച്ച് 80 ചെറു ബോംബുകൾ വരെ പുറത്തുവിടാൻ ശേഷിയുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.ഒരു പോയിന്റിൽ മാത്രം സ്ഫോടനം നടത്തുന്നതിന് പകരം, കിലോമീറ്ററുകളോളം ദൂരത്തിൽ നാശം വിതയ്ക്കാൻ ഇതിന് സാധിക്കും.
വിതറപ്പെടുന്ന കുട്ടി ബോംബുകളിൽ പലതും ഉടൻ പൊട്ടിത്തെറിക്കില്ല. ഇവ മണ്ണിൽ പുതഞ്ഞുകിടക്കുകയും വർഷങ്ങൾക്കുശേഷം ആരെങ്കിലും സ്പർശിക്കുമ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്യും.
ഇറാനിലെ ആയുധ പരിപാടികളുമായി ബന്ധപ്പെട്ട പ്രമുഖ ശാസ്ത്രജ്ഞർ പലപ്പോഴായി വധിക്കപ്പെട്ടിട്ടും, രാജ്യം എങ്ങനെ ഇത്രയും വികസിത സാങ്കേതികവിദ്യ കൈവരിച്ചു എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന് പിന്നിൽ വിദേശ രാജ്യങ്ങളുടെ സഹായമുണ്ടാകാമെന്നാണ് ഇസ്രയേൽ വിദഗ്ധർ സംശയിക്കുന്നത്.
റഷ്യ അല്ലെങ്കിൽ ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സാങ്കേതിക വിദ്യയുടെ കൈമാറ്റമാണോ ഇറാന്റെ ഈ പുതിയ കരുത്തിന് പിന്നിലെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments