*2000 രൂപ നോട്ട് പിൻവലിച്ചിട്ട് മൂന്നുവർഷം; ഇനിയും തിരിച്ചെത്താൻ 5551 കോടിയുടെ കറൻസികൾ*
മുംബൈ : രാജ്യത്ത് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചിട്ട് മൂന്നുവർഷത്തോടടുക്കുന്നു. 2023 മേയ് 19-നായിരുന്നു ആ നടപടി. പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഉണ്ടായിരുന്നത്. പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 98.44 ശതമാനം നോട്ടുകൾ തിരിച്ചെത്തി. 5551 കോടി രൂപയുടെ കറൻസികൾ ഇനിയും വിപണിയിൽ അവശേഷിക്കുന്നു.
അതായത് 2000 രൂപയുടെ 2.78 കോടി കറൻസി നോട്ടുകൾ ഇപ്പോഴും വിപണിയിലുണ്ട്. 2025 മാർച്ച് 31 വരെയിത് 3.18 കോടിയായിരുന്നു. 11 മാസത്തിനിടെ തിരിച്ചെത്തിയത് 40 ലക്ഷം നോട്ടുകളാണ്.
2023 ഒക്ടോബർവരെ ബാങ്ക് ശാഖകൾ വഴി 2000 രൂപ നോട്ടുകൾ തിരികെ നൽകാൻ അവസരം നൽകിയിരുന്നു. അതിനുശേഷം റിസർവ് ബാങ്കിന്റെ 19 ഇഷ്യു കേന്ദ്രങ്ങൾവഴിയാണ് 2000 രൂപ നോട്ടുകൾ മാറ്റിനൽകുന്നത്. നേരിട്ട് ഈ കേന്ദ്രങ്ങളിലെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് തപാൽവഴി അയച്ചു നൽകാനും സൗകര്യമുണ്ട്. വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തി ഈ തുക ആർ.ബി.ഐ. ഇഷ്യു ഓഫീസിൽനിന്ന് അക്കൗണ്ടിലേക്ക് നൽകുകയാണ് ചെയ്യുക.
2023 മേയ് 19-ന് പിൻവലിക്കുമ്പോൾ വിനിമയത്തിലുള്ള കറൻസിയുടെ മൂല്യത്തിൽ 10 ശതമാനത്തിനു മുകളിലായിരുന്നു 2000 രൂപ നോട്ടുകൾ. ഇപ്പോഴിത് 0.2 ശതമാനം മാത്രമാണ്. അതേസമയം, കറൻസിയുടെ നിയമപ്രാബല്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, വിപണിയിൽ 2000 രൂപ നോട്ടുകൾ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. ആർ.ബി.ഐ. ഇഷ്യു ഓഫീസുകളിൽ നേരിട്ടോ തപാൽമുഖേനയോ അയച്ച് മാറിയെടുക്കാൻമാത്രമാണ് കഴിയുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments