Breaking News

പുതിയജില്ലാകളക്ടർക്ക് സ്നേഹോഷ്മള വരവേൽപ്പ്; നഗര വികസന പദ്ധതികൾ ചർച്ച ചെയ്ത് കാസർകോട് നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷനും

കാസർകോട് : കാസർകോട് ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ചുമതലയേറ്റ അർജുൻ പാണ്ഡ്യനെ കാസർകോട് നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലീം, വൈസ് ചെയർമാൻ കെ.എം. ഹനീഫ് എന്നിവർ സന്ദർശിച്ചു.
​കളക്ടറേറ്റിലെത്തി പുതിയ കളക്ടറെ നേരിൽ കണ്ട് ഇരുവരും ആശംസകൾ അറിയിച്ചു. പൂച്ചെണ്ട് നൽകി സ്വീകരിച്ച ശേഷം, ജില്ലയുടെയും നഗരത്തിന്റെയും പൊതുവായ വികസന വിഷയങ്ങൾ ഇരുവരും അദ്ദേഹവുമായി ചർച്ച ചെയ്തു. പ്രത്യേകിച്ച്, നഗരസഭയുടെ പരിധിയിൽ വരാനിരിക്കുന്ന പുതിയ നഗര വികസന പദ്ധതികളെക്കുറിച്ച് ഇവർ കളക്ടറെ വിശദമായി ധരിപ്പിച്ചു.
​ജില്ലയുടെയും നഗരത്തിന്റെയും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും അവ കാര്യക്ഷമമായി പൂർത്തീകരിക്കുന്നതിനും നഗരസഭയുടെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ഇരുവരും കളക്ടർക്ക് ഉറപ്പുനൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments