*യു എ ഇ യിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസം; ചെലവ് സർക്കാർ ഏറ്റെടുക്കും*• *20,200 പേർക്ക് ഭക്ഷണവും താമസവും നൽകി*
യു എ ഇ : പ്രത്യേക സാഹചര്യത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ യു എ ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരുടെ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാന ഷെഡ്യൂളുകളിൽ വന്ന മാറ്റം മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരെ സഹായിക്കാൻ പ്രത്യേക പ്രവർത്തന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളും വിമാനക്കമ്പനികളും ചേർന്നാണ് ഈ സംവിധാനം ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ ഏകദേശം 20,200 യാത്രക്കാർക്ക് സഹായം നൽകിയതായി അധികൃതർ വ്യക്തമാക്കി. ഇവർക്കായി താത്കാലിക താമസസൗകര്യം, ഭക്ഷണം, പാനീയങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ട്രാൻസിറ്റ് യാത്രക്കാരെയും രാജ്യത്തിനകത്തെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകേണ്ടവരെയും ഉൾപ്പെടുത്തി ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ചെലവിൽ ഉറപ്പാക്കുന്നുണ്ട്.
വിമാനങ്ങൾ പുനഃക്രമീകരിക്കുന്നതിനും റീബുക്കിംഗ് നടപടികൾ വേഗത്തിലാക്കുന്നതിനുമായി വിമാനത്താവളങ്ങളിൽ പ്രത്യേക ഫീൽഡ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. സാഹചര്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതനുസരിച്ച് സുരക്ഷിതവും ക്രമീകൃതവുമായി വിമാന സർവീസുകൾ പുനരാരംഭിക്കാനാണ് അധികൃതരുടെ ശ്രമം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments