* ഇസ്രായിലിനെ മായ്ച്ചു കളയാൻ ഒരൊറ്റ മിസൈൽ മതി,**ഇറാൻ ആവശ്യപ്പെട്ടാൽ നൽകുമെന്ന് കിം ജോങ് ഉൻ*
പ്യോങ്യാങ്– പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ ഇസ്രായിലിനെതിരെ ഇറാനെ പിന്തുണച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ രംഗത്ത്. ഇറാൻ ആവശ്യപ്പെടുകയാണെങ്കിൽ ഇസ്രായിലിനെ നേരിടാൻ ആവശ്യമായ മിസൈലുകൾ നൽകാൻ ഉത്തരകൊറിയ സജ്ജമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്രായേലിനെ ലോകഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ തങ്ങളുടെ പക്കലുള്ള ഒരു മിസൈൽ മാത്രം മതിയെന്ന് കിം അവകാശപ്പെട്ടുവെന്ന് ചൈനീസ് മാധ്യമമായ ചൈന ലൈവ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാനിയൻ ഭരണകൂടത്തെ ലക്ഷ്യം വെച്ച് നടത്തുന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കം തുടരുന്നതിനിടെയാണ് ഉത്തരകൊറിയ രംഗത്ത് വന്നത്. ഇറാനുമായി വളരെ അടുത്ത ബന്ധമാണ് ഉത്തരകൊറിയക്ക്.
ട്രംപിന്റെ ഭ്രാന്തൻ നയങ്ങൾ തുടർന്നാൽ ഏത് നിമിഷവും മൂന്നാം ലോകമഹായുദ്ധം കുട്ടി പുറപ്പെടുമെന്ന് റഷ്യ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെ ഉത്തരകൊറിയയും രംഗത്ത് വന്നതോടെ ആഗോള ആണവ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments