Breaking News

അജാനൂർ ഗ്രാമപഞ്ചായത്ത് 2026- 27 വാർഷിക ബജറ്റ് അവതരണം നടന്നു.

കാഞ്ഞങ്ങാട് :  അജാനൂർ ഗ്രാമപഞ്ചായത്ത് 2026- 27 വാർഷിക ബജറ്റ് അവതരണം നടന്നു. വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ ബജറ്റ് അവതരണം നടത്തി.
 വെള്ളിക്കോത്ത് : 2025 -30 വർഷത്തെ ആദ്യ വാർഷിക ബജറ്റാണ് അജാ നൂർ പഞ്ചായത്തിലെ പുതിയ ഭരണസമിതി അവതരിപ്പിച്ചത്. മുൻവർഷത്തെ പ്രവർത്തികൾ bപൂർത്തീകരിക്കുന്നതിനും  വരും വർഷം നടപ്പാക്കാനുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകിയുമാണ് ബജറ്റ് അവതരണം നടന്നത്. പഞ്ചായത്ത് പ്രവർത്തനം പുതിയകാലത്തെ സംവിധാനങ്ങൾക്ക് അനുസരിച്ച് പുതുതായി സ്ഥലം ഏറ്റെടുക്കുന്നതിനും അതിന് അനുസൃതമാ യിട്ടുള്ള കെട്ടിടം പണിയാനും ബജറ്റിൽ പരാമർശം ഉണ്ട്. സാംസ്കാരിക രംഗത്ത് ഊന്നൽ നൽകാനുള്ള പ്രവർത്തനങ്ങൾക്കും ബജറ്റിൽ ഇടം നൽകിയിട്ടുണ്ട്. കാർഷിക മേഖലയിൽ പഞ്ചായത്തിനകത്തെ കാർഷിക കൂട്ടായ്മ രൂപീകരിച്ച നെല്ല് ഉൽപാദനം വർദ്ധിപ്പിക്കാനും തരിശു രഹിത പാടമാക്കാനും പഞ്ചായത്തിനകത്തെ നെൽപ്പാടങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പിലാക്കാനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തു തന്നെ ആരോഗ്യ മേഖലയിൽ ആദ്യമായി തയ്യാറാക്കിയ ആരോഗ്യ ഗ്രാമപദ്ധതി മികച്ച നിലയിൽ നടപ്പിലാക്കാനും ബജറ്റിൽ ഇടം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ച് രോഗികൾക്ക് മിതമായ നിരക്കിൽ സൗകര്യം ഏർപ്പെടുത്തുമെന്നും പരാമർശം ഉണ്ട്. വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ബജറ്റിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്
വനിതാ സംരംഭക വർഷത്തിന്റെ ഭാഗമായ സംരംഭം പ്രോത്സാഹിപ്പിക്കാൻ ബജറ്റിന്റെ ഭാഗമായി 5 ലക്ഷം രൂപ വകയിരുത്തി. വയോജനങ്ങളുടെ ക്ഷേമത്തിനായി വയോജന സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കാൻ ബജറ്റിൽ തുക വകയിൽ എത്തിയിട്ടുണ്ട്. അ ജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ബജറ്റ് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന് നൽകി പ്രകാശനം നിർവഹിച്ചു. പ്രസിഡണ്ട് ബജറ്റ് ആമുഖഭാഷണം  നടത്തി. വൈസ് പ്രസിഡണ്ട് മുലക്കണ്ടം പ്രഭാകരൻ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കെ.മഞ്ജിഷ ബ്ലോക്ക് മെമ്പർമാരായ രതീഷ് വെള്ളംതട്ട, കെ .ബിന്ദു, അബ്ദുൽ കരീം. അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർസാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. അജാനൂർ പഞ്ചായത്ത് സെക്രട്ടറി എൻ. എം. സുധീർ സ്വാഗതം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments