Breaking News

*നോമ്പുതുറ നടത്തി ഈസി കിച്ചൻ പദ്ധതി ഉദ്ഘാടനം ചെയ്തു*

കാഞ്ഞങ്ങാട് : അജാനൂർ ഗ്രാമപഞ്ചായത്തിലെ ഈസി കിച്ചൻ പദ്ധതി ഗുണഭോക്താവായ നസീമ ബി എം എന്നവരുടെ ഭവനത്തിൽ വച്ചാണ് നോമ്പ് തുറ ചടങ്ങ് നടത്തി ഈസി കിച്ചൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്.  
സ്ത്രീകളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻതൂക്കം നൽകിക്കൊണ്ട് കേരള സർക്കാർ ആവിഷ്കരിച്ച  ഈസി കിച്ചൻ പദ്ധതി അജാനൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി. ഗ്രാമസഭ മുഖേന തെരഞ്ഞെടുക്കുന്ന ബിപിഎൽ മാനദണ്ഡങ്ങളിൽ പെടുന്ന ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം നൽകുന്നത്. 75000 രൂപയാണ് അടുക്കള ആധുനികവൽക്കരിച്ച് മെച്ചപ്പെടുത്തുന്നതിന് ആനുകൂല്യമായി ലഭിക്കുന്നത്. തറ സെറാമിക് ടൈൽ പാകല്‍, ഗ്രാനൈറ്റ് കിച്ചൻ സ്ലാബ് സ്ഥാപിക്കൽ, എംഡിഎഫ് കബോർഡ് നിർമ്മാണം, കിച്ചൻ സിങ്ക് സ്ഥാപിക്കൽ, വാട്ടർ ടാങ്ക് നിർമ്മാണം, പ്ലാസ്റ്ററിംഗ് ,പെയിൻറിംഗ് ,സോഫ്റ്റ്‌ നിർമ്മാണം, ഇലക്ട്രിക് പ്രവർത്തികൾ അടുപ്പ് നിർമ്മാണം തുടങ്ങിയവ ഒക്കെ ഈ പദ്ധതി മുഖേന ചെയ്യാവുന്ന പ്രവർത്തികളാണ്. ഈ സാമ്പത്തിക വർഷത്തിൽ 23 ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിച്ചത്.
പദ്ധതി മൂലം ആധുനികവൽക്കരിച്ച അടുക്കളയിൽ നിന്നും വീട്ടമ്മയോടൊപ്പം നോമ്പുതുറ വിഭവം സ്വീകരിച്ച് പഞ്ചായത്ത്പ്രസിഡൻറ് ശ്രീമതി വി വി തുളസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻവികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ ടി വി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞാമിന സി,പഞ്ചായത്ത് മെമ്പർ സിപി സുബൈർ,അസിസ്റ്റൻറ് സെക്രട്ടറി ഷൈജു ടി,മുൻ മെമ്പർ ഇർഷാദ് പഞ്ചായത്തിലെ ഉദ്യോഗസ്ഥരായ രാജേഷ് എ, നയനേഷ് പി വി, പ്രമോദ്, വി ഇഒ ജിജേഷ് വി ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വി ഇ ഒ ഓഫീസ് മുഖാന്തരം ആണ് പദ്ധതി നിർമ്മാണം നടത്തിയത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments