കെപിഎസ്ടിഎ കാസര്‍കോട് ഉപജില്ല കമ്മിറ്റി നേതൃത്വത്തില്‍ 'ഗുരുവന്ദനം 2026' എന്ന പേരില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു
കാസര്‍കോട് : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഗുരുവന്ദനം 2026' എന്ന പേരില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. രണ്ടും മൂന്നും പതിറ്റാണ്ടുകള്‍ വിദ്യ പകര്‍ന്ന് നല്‍കിയ 26 അധ്യാപകര്‍ക്കാണ് കെപിഎസ്ടിഎ കാസര്‍കോട് ഉപജില്ല കമ്മിറ്റി യാത്രയയപ്പ് നല്‍കിയത്. ജി കെ ഗിരീഷ്, പി ടി ബെന്നി, ജോമി ടി ജോസ് തുടങ്ങിയ പ്രഗല്‍ഭ സംഘടന നേതാക്കളെല്ലാം ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്നവരാണ്. ചെമ്മനാട് വെസ്റ്റ് ഗവ. യു പി സ്‌കൂളില്‍ നടന്ന പരിപാടി ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ഹരീഷ് പ്രസാദ് പേറയില്‍ അധ്യക്ഷത വഹിചു. മുന്‍ ഡിഡിഇ എന്‍ നന്ദികേശന്‍ മുഖ്യഭാഷണം നടത്തി. റവന്യൂ ജില്ല പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ വിരമിക്കുന്നവരെ ആദരിച്ചു. റവന്യൂ ജില്ല സെക്രട്ടറി രാജേഷ് കുമാര്‍ ടി, സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം സ്വപ്ന ജോര്‍ജ്, സംസ്ഥാന കൗണ്‍സിലര്‍ പ്രമാനന്ദന്‍ ആര്‍ വി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജോണ്‍ കെ എ, രജനി കെ ജോസഫ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് വേണുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉപജില്ല സെക്രട്ടറി അഭിലാഷ് വി സ്വാഗതവും ഉപജില്ല ട്രഷറര്‍ സുരേഷ് കുമാര്‍ ബി നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments