ഡോ. എം.എം. മുതാസിൻ്റെ നോവൽ ' മഹർ' പ്രകാശനം ചെയ്തു.
കാസർകോട് : തൻബീഹുൽ ഇസ്ലാം ഹയർസെക്കൻ്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയുമായ ഡോ. എം.എ. മുംതാസിൻ്റെ ആറാമത്തെ പുസ്തകമായ നോവൽ "മഹർ "പ്രകാശനം ചെയ്തു. പറശിനിക്കടവിലെ എം.വി. ആർ ആയുർവ്വേദ മെഡിക്കൽ കോളേജ് ഡയറക്ടർ പ്രൊഫ. ഇ
കുഞ്ഞിരാമൻ പ്രകാശനം കർമ്മം നിർവ്വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ സുറാബ് പുസ്തകം ഏറ്റുവാങ്ങി. ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് പുസ്തകപരിചയം നടത്തി. അമീർ പള്ളിയാൻ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, സഹദേവൻ കോട്ടവിള,കെ.എം. കുമാരൻ മാസ്റ്റർ, നാരായണൻ പേരിയ , അഷ്റഫ് അലി ചേരങ്കൈ, ടി.എ. ഷാഫി, കല്ലട്ര മാഹിൻ ഹാജി,ഹസൈനാർ തോട്ടും ഭാഗം, മാഹിൻ കേളോട്ട്, മുസ്തഫ പൊന്നമ്പാറ, ഡോ. അബ്ദുൽ സത്താർ എ.എ പെരിങ്ങോം ഹാരിസ്, അഡ്വ. വി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. രചയിതാവ് ഡോ. എം.എ മുംതാസ് നന്ദി പറഞ്ഞു
ഫോട്ടോ : ഡോ. എം.എ. മുംതാസിൻ്റെ മഹർ (നോവൽ) പ്രൊഫ ഇ. കുഞ്ഞിരാമൻ ( ഡയറക്ടർ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് പറശിനിക്കടവ്) പ്രശസ്ത എഴുത്തുകാരൻ സുറാബിന് നൽകി പ്രകാശനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments