Breaking News

ഉദുമ അംബിക എഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാര്‍ച്ച് 28 ന്

ഉദുമ : പടിഞ്ഞാര്‍ അംബിക എഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാര്‍ച്ച് 28  ശനിയാഴ്ച വിവിധ പരിപാടികളോടു കൂടി സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ കുട്ടികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കും. വൈകുന്നേരം 5.30 ന് നടക്കുന്ന വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ അഡ്വ. കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വാമനന്‍ എ വി അധ്യക്ഷത വഹിക്കും. കേരള ഹൈക്കോടതി റിട്ട. ജഡ്ജ് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായ പരിപാടിയില്‍ കവി ദിവാകരന്‍ വിഷ്ണുമംഗലം മുഖ്യപ്രഭാഷണം നടത്തും. 35 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക കെ രമണിക്കുളള ഉപഹാര സമര്‍പ്പണം കപ്പണക്കാല്‍ കുഞ്ഞികണ്ണന്‍ ആയത്താറും മംഗളപത്ര സമര്‍പ്പണം ബേക്കല്‍ എഇഒ കെ.സുരേന്ദ്രനും നിര്‍വ്വഹിക്കും. ചടങ്ങില്‍ പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതി, പ്രാദേശിക സമിതി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, ആഘോഷ കമ്മിറ്റി, പിടിഎ കമ്മിറ്റി, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഭാരവാഹികളും, നാട്ടുകാരും സംബന്ധിക്കും. ഉപജില്ലാ തലങ്ങളില്‍ കലോത്സവങ്ങളിലും, സാമൂഹ്യ-ഗണിത-ശാസ്ത്ര മേളകളിലും ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ  അംബിക എഎല്‍പി സ്‌കൂള്‍ അക്കാദമിക കാര്യങ്ങളിലും ഉപജില്ലയിൽ മുന്നിട്ടുനിൽക്കുന്നു. പ്രീപ്രൈമറി കുട്ടികൾക്കായി നടത്തിയ അഖിലേന്ത്യ ടാലന്റ്ടെസ്റ്റ്‌ മത്സരത്തില്‍ ജില്ലാതലത്തിൽ മികച്ച വിജയം നേടി. ഉജ്ജ്വല ബാല്യം പുരസ്‌ക്കാര ജേതാവും അല്‍ മാഹിര്‍ സ്‌കോളര്‍ഷിപ്പ് ജേതാവും ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
ഫോട്ടോ : സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന പധാനാധ്യാപിക കെ രമണി



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments