പുല്ലൂർ എ.കെ.ജി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 49 ആം വാർഷിക ആഘോഷവും അനുസ്മരണ പ്രഭാഷണവും നടന്നു.
പുല്ലൂർ : ഒരു പ്രദേശത്തിന്റെ കലാകായിക മുന്നേറ്റത്തിൽ ചാലക ശക്തിയായി വർത്തിക്കുകയും ജനങ്ങളുടെ സംഘബോധത്തിന്റെ ഒളിമങ്ങാത്ത പ്രതീകമായി നിറഞ്ഞുനിൽക്കുകയും ചെയ്യുന്ന പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയുടെ അനശ്വര നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന പുല്ലൂർ എ കെ.ജി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 49ആം വാർഷിക ആഘോഷവും അനുസ്മരണവും വിവിധ കലാ സാംസ്കാരിക പരിപാടികളോടെ നടന്നു. പുല്ലൂർ എ.കെ.ജി സ്മാരക ഗ്രന്ഥാലയ പരിസരത്ത് വച്ച് നടന്ന പരിപാടി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്മോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ.എം പുല്ലൂർ ലോക്കൽ സെക്രട്ടറി ടി.ബിന്ദു ഗ്രന്ഥാലയം സെക്രട്ടറി എം.വി. നാരായണൻ, ക്ലബ്ബ് വനിതാ കമ്മറ്റി സെക്രട്ടറി കെ. രോഹിണി എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയിൽ വച്ച് ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള അക്ഷര യാനം പുരസ്കാരം നേടിയ എ.കെ.ജി സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ കെ. കാർത്യായനി, ഗുജറാത്തിൽ വച്ച് നടന്ന ഗേലൊ ഇന്ത്യ ബീച്ച് ഗെയിംസ് വടംവലി മത്സരത്തിൽ വിജയികളായ കേരള ടീം അംഗം ഗിരീഷ് പുല്ലൂർ, വിവിധ മേഖലകളിൽ വിജയികളായ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. വി. രാജൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇ. വി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബിലെ കലാകാരികൾ അവതരിപ്പിച്ച കൈകൊട്ടി കളിയും നൃത്ത സന്ധ്യ 2026ഉം അരങ്ങേറി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments