Breaking News

റംസാനിൽ പോലും നേന്ത്രപ്പഴത്തിന് വിലയിടിവ്:3 കിലോ 100 രൂപ.


കാസർഗോഡ് :   റംസാൻ കാലത്ത് പൊതുവേ  പഴങ്ങൾക്ക് വില കൂടാറാണ് പതിവെങ്കിൽ നേന്ത്രപ്പഴത്തിന് വില ഇടിഞ്ഞു.അതേ സമയം വിദേശ പഴവർഗങ്ങളിൽ വിലക്കുറവില്ല.നേന്ത്രപ്പഴത്തിന് കഴിഞ്ഞ ദിവസത്തെ ചില്ലറ വില 3 കിലോ 100 രൂപയാണ്. ഇവർക്ക് നാല് കിലോ 100 രൂപയ്ക്ക് ലഭിക്കുന്നുവെന്നാണ് പറയുന്നത്.

 മറ്റു പഴവർഗ്ഗങ്ങൾക്കൊക്കെ  വലിയ വിലയാണ് ഇപ്പോൾ വിപണിയിലുള്ളത്. റംസാൻ തുടക്കത്തിൽ തന്നെ മാമ്പഴത്തിന് 180 മുതൽ 300 രൂപ വരെ വില ഉണ്ടായിരുന്നു.
 ആപ്പിളിനാണ് വില കൂടുതൽ.200 മുതൽ 300 രൂപ വരെയാണ് വില.തുർക്കി,ഇറാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ആപ്പിളുകൾക്കാണ് വില കൂടുതൽ.വിദേശ പഴങ്ങളിൽ  പ്ലമ്മും,ലിച്ചിയും, ഡ്രാഗൺ ഫ്രൂട്ടും, സ്റ്റോബറി,കിവി, അവക്കാഡോ,ഗ്ലോബ് മുന്തിരി,ഷമാം എന്നിവ ആപ്പിളിനോടൊപ്പം  വിപണിയിൽ വിലകൂടിയ പഴവർഗ്ഗ ഇനങ്ങളാണ്. ഇവയ്ക്കൊക്കെ തുടക്കത്തിൽ 300 രൂപ മുതൽ 400 രൂപ വരെയാണ് വില ഈടാക്കുന്നത്. അത് ഇതുവരെ കുറഞ്ഞിട്ടുമില്ല.

 ഈ പ്രാവശ്യം റംസാൻ വന്നെത്തിയത് ചൂട് കാലമായതിനാൽ പഴവർഗങ്ങൾക്ക് ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ ഇനി വില കുറയാൻ സാധ്യതയില്ലെന്ന് കച്ചവടക്കാർ പറയുന്നുണ്ട്. അതേസമയം തണ്ണിമത്തന് ചൂടുകാലമായതിനാലും, ആവശ്യക്കാർ ഏറിയതിനാലും നേരിയ വില വർദ്ധനവു ഉണ്ടായിട്ടുണ്ട്.പച്ച മുന്തിരി,ഓറഞ്ച്, കൈതച്ചക്ക,പപ്പായ തുടങ്ങിയ നാടൻ പഴങ്ങൾക്ക് റംസാൻ വിപണിയിൽ ആവശ്യക്കാർ കുറവാണെങ്കിലും വിലയിൽ മാറ്റമില്ല.

ഫോട്ടോ:വിലയിടിഞ്ഞ നേന്ത്രക്കായ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments