പരാതിക്ക് പിന്നാലെ റോഡുകളും കൾവർട്ടും പൂർത്തിയാക്കി: ചെമനാട് .പഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിച്ച് ജില്ലാ ജനകീയ നീതി വേദി
മേൽപറമ്പ് : ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിലെ മാക്കോട് പ്രദേശത്ത് ദീർഘകാലമായി നിലനിന്നിരുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങളിൽ നിർണായക പുരോഗതി കൈവന്നതായി ജില്ലാ ജനകീയ നീതി വേദി അറിയിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ ഭരണകാലത്ത് ഫണ്ടും ഭരണാനുമതിയും ലഭിച്ചിരുന്ന മൂന്ന് വികസന പദ്ധതികളാണ് ഇപ്പോൾ നടപ്പിലാക്കപ്പെട്ടത്.
മാക്കോട്–വള്ളിയോട് ഗുളികൻ കല്ല്–കുളിക്കുണ്ട് റോഡും മാക്കോട്–കുവ്വത്തൊട്ടി മസ്ജിദ് റോഡിന്റെ ബാക്കി നിന്നിരുന്ന ഭാഗവും, കൂടാതെ കുവ്വത്തൊട്ടി റോഡിലുള്ള കൾവർട്ടിന്റെ നിർമ്മാണവും ഏറെക്കാലമായി പൂർത്തിയാകാതെ കിടന്നതിനെ തുടർന്ന് ജില്ലാ ജനകീയ നീതി വേദി ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
പരാതി ഗൗരവമായി പരിഗണിച്ച് ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടപെട്ടതിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കറിനെയും 14-ാം വാർഡ് മെമ്പർ അബ്ദുല്ല കുഞ്ഞി ഉലൂജിയെയും ജില്ലാ ജനകീയ നീതി വേദി അഭിനന്ദിച്ചു.
പ്രദേശവാസികൾ നേരിടുന്ന ഗതാഗത ദുരിതത്തിനും മഴക്കാലങ്ങളിൽ ഉണ്ടാകുന്ന അപകടസാധ്യതകൾക്കും ഈ പ്രവർത്തനങ്ങൾ വലിയ ആശ്വാസമായതായി ജനകീയ നീതി വേദി നേതാക്കൾ പറഞ്ഞു.
അതേസമയം, മാക്കോട് പ്രദേശത്തെ പകൽ വീട്ടിലേക്ക് വൈദ്യുതി ബന്ധം ലഭ്യമാക്കുക എന്നത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്നും, 14-ാം വാർഡിൽ ഒരു അംഗൻവാടി അനുവദിക്കുന്നതും സമയബന്ധിതമായി നടപ്പിലാക്കണമെന്നും ജില്ലാ ജനകീയ നീതി വേദി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾക്കായി ഗ്രാമസഭയിലും പഞ്ചായത്ത് ഭരണസമിതിയിലും ഇതിനകം നിവേദനം നൽകിയിട്ടുണ്ടെന്നും, ബന്ധപ്പെട്ട നടപടികൾ വൈകുകയാണെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ടി വരുമെന്നുമാണ് സംഘടനയുടെ മുന്നറിയിപ്പ്.
ജനങ്ങളുടെ പരാതികൾ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ, വാർഡ് മെമ്പർ അബ്ദുല്ല കുഞ്ഞി ഉലൂജി എന്നിവരെ ജില്ലാ ജനകീയ നീതി വേദി അഭിനന്ദിക്കുന്നതായി ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട്, ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈയും പ്രസ്താവനയിൽ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments