*48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറക്കണം; അന്ത്യശാസനവുമായി ട്രംപ്*
48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ പ്ലാന്റുകൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അന്ത്യശാസനം നൽകിയത്. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കം.
എണ്ണവിലയിലെ കുതിച്ചുചാട്ടം യുഎസ് ഓഹരി വിപണിയെ തകർത്തതിനു പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സൈനിക നടപടികൾ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ 28ന് യുഎസും ഇസ്രയേലും സംയുക്തമായി ടെഹ്റാനിൽ ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്.
ഇറാൻ കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്. എന്നാൽ അത്തരം കരാറിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും
ഇറാനെ ഭൂപടത്തിൽ നിന്നും തുടച്ചുനീക്കിക്കഴിഞ്ഞുവെന്നും ട്രംപ് പ്രതികരിച്ചു. ഇറാന്റെ നേതാക്കളും നാവികസേനയും വ്യോമസേനയും ഇല്ലാതായെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഇറാൻ ആക്രമണത്തിന്റെ ഭീകരത സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദുഷ്‌ക്കരമായ സായാഹ്നമായിരുന്നുവെന്നും ശത്രുക്കളെ എല്ലാ മുന്നണികളിലും ആക്രമിക്കുന്നത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഇറാന്റെ മിസൈലാക്രമണം തടയുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടെന്ന് ഇസ്രയേലി സൈനിക വക്താവ്. ആക്രമണങ്ങളെ തുടർന്ന് ഇസ്രയേലിൽ സ്‌കൂളുകൾ അടച്ചു. ഇന്നും നാളെയും ക്ലാസുകൾ ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതിനെ ജി – 7 രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തടസ്സമില്ലാത്ത സാഹചര്യം ഉറപ്പാക്കാൻ ഏതൊരു നടപടിക്കും തങ്ങൾ തയ്യാറാണെന്നും ജി – 7 രാജ്യങ്ങൾ. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അംഗരാജ്യങ്ങൾ വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി7 അംഗങ്ങൾ.
ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം ലോകരാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത തകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനാണ് ഈ പ്രഖ്യാപനത്തിലൂടെ ജി7 രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments