മുൻ ഇടത് എംഎൽഎ കാരാട്ട് റസാക്ക് മുസ്ലിം ലീഗിലേക്ക്.
കൊടുവള്ളി: കൊടുവള്ളിയിലെ മുൻ പ്രമുഖ മുസ്ലിം ലീഗ് നേതാവും ഇടക്കാലത്ത് യുഡിഎഫിൽ നിന്ന് വിട്ടു പോയി കൊടുവള്ളിയിൽ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്ത കാരാട്ട് റസാക്ക് വീണ്ടും കഴിഞ്ഞ തവണ കൊടുവള്ളിയിൽ നിന്നും രണ്ടാമതും ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ഡോക്ടർ എം കെ മുനീറിന് മുന്നിൽ തോൽക്കുകയായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
ഇന്ന് രാവിലെ പാണക്കാട്ട് എത്തി മുസ്ലിം ലീഗ് അംഗത്വം സ്വീകരിക്കാനാണ് തീരുമാനം. സിപിഎം ജില്ലാ നേതൃത്വവുമായി ചില ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അവ പരിഹരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനുശേഷമാണ് ലീഗിലേക്ക് മടങ്ങാനുള്ള തീരുമാനം. കൊടുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന തരത്തിൽ മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുകയായിരുന്നു റസാഖ്.
സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും, നിരവധി മുൻ എംഎൽഎമാരും മന്ത്രിമാരും അതുകൊണ്ടാണ് പാർട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. സഹയാത്രികരെ ഉൾക്കൊള്ളാൻ താത്പര്യമില്ലാത്ത നിലപാട് തുടരുന്നതിനാൽ തന്നെ ലീഗിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്ന് വിലയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തകാലത്തായി കൊടുവള്ളിയിൽ ഉണ്ടായിരുന്ന ഇടതുപക്ഷത്തോടൊപ്പം ചേർന്നു നിൽക്കുന്ന റഹീം- റസാക്ക് അനുകൂലികൾ പ്രവർത്തനരംഗത്ത് കൊടുവള്ളിയിൽ നാമവശേഷമായി പോയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments