Breaking News

9 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 7 വർഷം കഠിനതടവും പിഴയും.

ഹോസ്ദുർഗ് : ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തായന്നൂർ ഗ്രാമത്തിലെ പനയാർ കുന്ന് മണ്ണാലയിൽ വീട്ടിൽ ജോൺ M.K (64) യെയാണ് ഹോസ്ദുർഗ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.
2024 ജൂലൈ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒൻപത് വയസ്സുകാരി അമ്മമ്മയോടൊപ്പം പശുവിനെ കെട്ടാൻ പോകുന്നതിനിടെ വഴിയിൽ വെച്ച് പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തിരികെ കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ട കുട്ടിയെ വഴിമധ്യേ വെച്ച് പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.

*ശിക്ഷാവിവരങ്ങൾ*
വിവിധ വകുപ്പുകളിലായാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്:

*പോക്സോ ആക്ട് (സെക്ഷൻ 10 r/w 9(m)):* 5 വർഷം കഠിനതടവും 10,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവ്.
*പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം (3(1)W(i)):* 2 വർഷം കഠിനതടവും 5,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവ്.

പ്രതി ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയാകും.

*അന്വേഷണവും പ്രോസീക്യൂഷനും*

അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ബേക്കൽ ഡിവൈ.എസ്.പി മനോജ് വി.വി. ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് അന്നത്തെ എസ്.എം.എസ് ഡിവൈ.എസ്.പി പ്രേംസദൻ കെ. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ എ. ഹാജരായി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments