Breaking News

*ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്*

വയനാട് : ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്. ആദ്യഘട്ടത്തിൽ കൈമാറിയ 178 വീടുകളിൽ ഇനിയും പണികൾ പൂർത്തീകരിക്കാനുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും എങ്ങും എത്തിയിട്ടില്ല. യുദ്ധ കാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും പണികൾ ആരംഭിക്കാത്തത് പുതിയ വിവാദത്തിന് വഴി തുറന്നിട്ടിരിക്കുകയാണ്.

മാർച്ച് മാസം ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. 178 വീടുകളുടെ താക്കോലാണ് അന്ന് കൈമാറിയത്. എന്നാൽ വീടുകളിലേക്ക് ആളുകൾക്ക് താമസം മാറാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രിൽ അവസാനത്തോടുകൂടിയോ മെയ് ആദ്യവാരത്തോടുകൂടിയോ വീടുകളിലേക്ക് താമസം മാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

ഇനിയും വീടുകളിൽ ഏതാനും ചില പ്രവർത്തികൾ മാത്രമാണ് ബാക്കിയുള്ളത്. രാപ്പകൽ വ്യത്യാസമില്ലാതെ ടൗൺഷിപ്പിൽ ദ്രുതഗതിയിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

എന്നാൽ, ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങും എത്തിയിട്ടില്ല. മാർച്ച് 26ന് കൊട്ടിഘോഷിച്ചു തറക്കല്ലിട്ടെങ്കിലും ഏറ്റെടുത്ത ഭൂമിയുടെ സൈഡ് മറക്കുന്ന പ്രവർത്തിയാണ് ഇവിടെ ആകെ നടന്നിട്ടുള്ളത്. യുദ്ധ കാലാടിസ്ഥാനത്തിൽ ആറുമാസത്തിനകം ആദ്യഘട്ട വീടുകൾ കൈമാറുമെന്നായിരുന്നു കോൺഗ്രസിന്‍റെ അവകാശവാദം.

*എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പിആർഡി വാർത്താക്കുറിപ്പ് ഇറക്കിയ സംഭവം; ഉദ്യോഗസ്ഥന് സസ്പെൻഷൻ* 

തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പിആർഡി വാർത്താക്കുറിപ്പ് ഇറക്കിയ സംഭവത്തിൽ നടപടി. ഉത്തരവാദി ആയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ജില്ലാ കലക്ടറാണ് നടപടി എടുത്തത്.

കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.വി സുമേഷ് നൽകിയ പരാതി സംബന്ധിച്ചായിരുന്നു വാർത്താ കുറിപ്പ്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് പ്രാഥമിക കണ്ടെത്തൽ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നേടിയതിനു പിന്നാലെയാണ് നടപടി.

യുഡിഎഫ് വ്യക്തിഹത്യ നടത്തുന്നു എന്ന് എൽഡിഎഫ് പരാതി നൽകിയതിനെ കുറിച്ചായിരുന്നു വാർത്താക്കുറിപ്പ്. പിആർഡിയുടേത് ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments