Breaking News

വീടിന് തീപിടിച്ച് കത്തി നശിച്ചു.

ഉദുമ : പാലക്കുന്ന്: ആറാട്ട് കടവ് റോഡിന് സമീപത്തായി കണിയാമ്പാടിയിൽ പുലർച്ചേ മൂന്ന് മണിയോട് കൂടി കെ. കുഞ്ഞിരാമൻ്റെ ഓട് മേഞ്ഞ എട്ട് മുറികളോട് കൂടിയ ആൾ താമസമില്ലാത്ത വീടാണ് കത്തിനശിച്ചത്. വീട്ടുകാർ തൃക്കണ്ണാട് അമ്പലത്തിൽ പോയി രാത്രി ഒരു മണിയോട് കൂടിയാണ് വീട്ടിലെത്തിയത്. പുലർച്ചേ മൂന്ന് മണിയോട് കൂടി അയൽവാസി ഹരി എന്നയാൾ ആണ് വീടിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടത് ഉടനെ കുഞ്ഞിരാമനെ ഫോണിൽ വിളിക്കുകയും എന്നാൽ ഫോൺ എടുക്കാത്തതിനാൽ നേരിട്ട് വീട്ടിലെത്തി വീട്ടുക്കാരെ വിളിച്ചുണർത്തി അറിയിക്കുകയായിരുന്നു. ഉടനെ കാസർഗോഡ് അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയും, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനം എത്തി രണ്ടു മണിക്കൂർ ശ്രമഫലമായാണ് തീ പൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞത് മേൽക്കൂര പൂർണ്ണമായും കത്തി അമർന്നിരുന്നു. 
 വീട്ടിലുണ്ടായിരുന്ന മരം ഉരുപ്പടികൾ, കട്ടിൽ, പഴയ ടിവി, നെൽ സൂക്ഷിക്കുന്ന പത്തായം, മറ്റ് വസ്തുക്കളും കത്തിനശിച്ചു. തൊട്ടടുത്ത വീട്ടിലായിരുന്നു കുഞ്ഞിരാമനും ഭാര്യയും മകനും താമസിച്ചിരുന്നത്. തീപിടുത്തത്തിൽ രണ്ടു ലക്ഷം രൂപയുടെ നഷ്ട്ടം ഉള്ളതായി ഉടമ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം എന്ന് അനുമാനിക്കുന്നു. സേനാഗംങ്ങളായ പി. രാജേഷ്, വി.കെ. ഷൈജു, എസ്. സാദിഖ്, പി.സി. മുഹമ്മദ്ദ് സിറാജുദ്ദീൻ, വി.എസ്. ഗോഗുൽ കൃഷ്ണൻ, ജെ. അനന്തു, എൻ. രമേശ്, ഹോം ഗാർഡുമാരായ എ.രാജേന്ദ്രൻ, പി.വി. രജ്ഞിത്ത്, പി.വി. പ്രസാദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments