*മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ* *ട്രെയിനിൽ നിന്ന് ഉപയോഗിച്ച 201 മൊബൈൽ ഫോണുകൾ* *പിടികൂടി*
മംഗലാപുരം : ജാംനഗർ - തിരുനെൽവേലി എക്സ്പ്രസ്സിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടികൂടിയത്. ആർപിഎഫ് പരിശോധനയ്ക്കിടെ ജനറൽ കംപാർട്മെൻ്റിൽ ഉടമസ്ഥൻ ഇല്ലാതെ ഉപേക്ഷിച്ച നിലയിൽ മൂന്ന് ബാഗുകളിലായി മൊബൈൽ ഫോണുകൾ കണ്ടെത്തുകയായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർപിഎഫിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബാഗ് ട്രെയിനിൽ എത്തിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട മൊബൈൽ ഫോണുകൾ വിൽപ്പനയ്ക്കായി കൊണ്ടുവരുന്നതാണ് എന്നാണ് സംശയിക്കുന്നത്. കണ്ടെത്തിയതിൽ 89 മൊബൈൽ ഫോണുകൾക്ക് ഐഎംഇഐ നമ്പറുകളുണ്ട്. 112 മൊബൈൽ ഫോണുകളിൽ നിന്ന് ഐഎംഇഐ നമ്പർ രേഖപ്പെടുത്തിയ സ്റ്റിക്കർ നീക്കം ചെയ്തിട്ടുണ്ട്. ആർ പി എഫ് പിടികൂടിയ മൊബൈൽ ഫോണുകൾ
മംഗലാപുരം ജംഗ്ഷൻ റെയിൽവേ പോലീസിന് കൈമാറി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments