നീലേശ്വരം പേരോൽ ക്ഷേത്ര മോഷണം:പ്രതികൾ തമിഴ്‌നാട്ടിലെ ഏർവാടിയിൽ നിന്ന് പിടിയിൽ
നീലേശ്വരം : പേരോൽ കൊഴുന്തിൽ നാരാംകുളങ്ങര ശ്രീ വിഷ്ണൂമൂർത്തി ക്ഷേത്രത്തിൽ നടന്ന വൻ മോഷണക്കേസിലെ പ്രതികളെ നീലേശ്വരം പോലീസ് പിടികൂടി. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി ഷിബു റാഫേൽ (54), കണ്ണൂർ മട്ടന്നൂർ സ്വദേശി അബ്ദുൾ ജലീൽ (50) എന്നിവരെയാണ് തമിഴ്‌നാട്ടിലെ ഏർവാടിയിൽ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 21 രാത്രി 7.30-നും 22 പുലർച്ചെ 5.45-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അകത്തുണ്ടായിരുന്ന നാല് ചെമ്പ് ഭണ്ഡാരങ്ങളും ഒരു സ്റ്റീൽ ഭണ്ഡാരവും, കൂടാതെ ക്ഷേത്രനടയിൽ സൂക്ഷിച്ചിരുന്ന സ്റ്റീൽ ഭണ്ഡാരവും തകർത്തു. ഭണ്ഡാരങ്ങളിലുണ്ടായിരുന്ന പണമടക്കം ഏകദേശം 25,500 രൂപയോളം കവർന്നതായാണ് പരാതി.
സംഭവത്തിൽ നീലേശ്വരം പോലീസ് (Cr. No. 121/26 u/s 331(4), 334(1), 305(a) BNS) കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികൾ തമിഴ്‌നാട്ടിലെ ഏർവാടിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം അവിടെയെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
അന്വേഷണ സംഘം:
-------------------------------
സബ് ഇൻസ്പെക്ടർ എ.വി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. SAGOC അംഗങ്ങളായ എസ്.ഐ. അബൂബക്കർ കല്ലായി, എ.എസ്.ഐ. ഷാജു, തോമസ്, നികേഷ്, ജിനേഷ് എന്നിവരും നീലേശ്വരം സ്റ്റേഷൻ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. രാജേഷ്, എസ്.ഐ. സുഗുണൻ, മഹേഷ് കാങ്കോൽ, ദിലീഷ് കുമാർ പള്ളിക്കൈ, ധനേഷ് പിലിക്കോട്, അജിത്ത് പള്ളിക്കര എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments