*ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി തൊഴിലാളി കുടുംബ സംഗമം സംഘടപ്പിച്ചു.*
കാഞ്ഞങ്ങാട് :ജനക്ഷേമവും സാമൂഹ്യനീതിയും മുൻനിർത്തി മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളിക്കോത്ത് ജംഗ്ഷനിൽ തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും തൊഴിൽ മേഖലയിൽ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന നയങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിത നിലവാരം ഉയർത്തിയ ഇടതുസർക്കാരിന്റെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരൻ സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എം. പൊക്ലൻ അധ്യക്ഷനായി. ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ഉണ്ണി നായർ, ജില്ലാ കമ്മറ്റി അംഗം യു.കെ. പവിത്രൻ, ഡിവിഷൻ സെക്രട്ടറിമാരായ പ്രമോദ് മണലിൽ, ഉണ്ണി പാലത്തിങ്കാൽ, സുനിൽകുമാർ വേലാശ്വരം എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments