Breaking News

ഇമ്മാനുവൽ സിൽക്‌സിൽ വിഷു- ഈസ്റ്റർ ഹാർമണി ഫീയസ്റ്റയുടെ ഉദ്ഘാടനവും ഒൻപതാം വാർഷികാഘോഷവും നടന്നു

കാഞ്ഞങ്ങാട്: പൗരാണിക വസ്ത്ര സങ്കല്പങ്ങൾക്ക് ആധുനികതയുടെ കയ്യൊപ്പ് ചാർത്തിയ ഫാഷൻ വസ്ത്രങ്ങൾ അവതരിപ്പിച്ച ഇമ്മാനുവൽ സിൽക്സ്‌ പുതിയ ബിസിനസ്സ് സീസന് ആരംഭം കുറിച്ചു. വിഷു -ഈസ്റ്റർ ഹാർമണി ഫീയസ്റ്റ ബിഗ് സെയിൽ എന്ന പേരിൽ ആരംഭിച്ച സെയിലിൽ വൈവിധ്യങ്ങളുo പുതുമകളും നിറഞ്ഞ വസ്ത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയ വസ്ത്രങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് കസ്റ്റമേഴ്സിന് എത്തിക്കുന്നതിലൂടെ കസ്റ്റമർക്ക് ഏറ്റവും നല്ല വസ്ത്രങ്ങൾ മികച്ച വിലയിൽ മികച്ച കസ്റ്റമർ സർവ്വീസോടു കൂടി  നൽകാൻ കഴിയുന്നു എന്നതാണ് ഇമ്മാനുവൽ സിൽക്സിന്റെ ഏറ്റവും വലിയ  പ്രത്യേകത. 1999 രൂപ മുകളിൽ തുടങ്ങുന്ന കല്യാണസാരി മുതൽ 199 രൂപയുടെ ഡെയ്‌ലി വെയർ സാരിയിൽ വരെ ഇമ്മാനുവൽ സിൽക്സിന്റെ ക്വാളിറ്റി കസ്റ്റമർക്ക് അനുഭവവേദ്യമാകുന്നു. മേടമാസത്തിലെ വിഷുവിനെ വരവേൽക്കാനായി ഒരുങ്ങുന്നവർക്ക് സെറ്റ് സാരികളുടെയും സെറ്റ് മുണ്ടുകളുടെയും പൗരാണികവും ആധുനികവുമായ അതിശയിപ്പിക്കുന്ന ശേഖരമാണ് ഇമ്മാനുവൽ സിൽക്സ് ഒരുക്കിയിരിക്കുന്നത്. ഈസ്റ്റർ ആഘോഷ വേളകൾക്ക് മാറ്റുകൂട്ടുവാൻ സോഫ്റ്റ് സിൽക്സിന്റെയും ടെസർ സിൽക്സിന്റെയും വിപുലമായ ശേഖരമാണ് ഇമ്മാനുവൽ ഒരുക്കിയിരിക്കുന്നത്. ഏത് ആഘോഷ വേളകൾക്കും അനുയോജ്യമായ സൽവാർ സ്യൂട്ടുകളുടെയും മെറ്റീരിയലുകളുടെയും ടോപ്പുകളുടെയും മികച്ച കളക്ഷൻ തന്നെയാണ് ഇമ്മാനുവൽ സിൽക്സ് ഒരുക്കിയിരിക്കുന്നത്. മാർക്കറ്റിലെ ഏറ്റവും പുതു പുത്തൻ കുർത്തികളുടെയും കോഡ് സെറ്റുകളുടെയും മറ്റാർക്കും നൽകാനാവാത്ത വിലയിൽ ഏതു പ്രായക്കാർക്കും അനുയോജ്യമായ വസ്ത്രങ്ങൾ നൽകാൻ കഴിയുന്നു എന്നതാണ് കസ്റ്റമേഴ്സിന് ഇമ്മാനുവൽ സിൽക്സിനെ പ്രിയപ്പെട്ട പർച്ചേസിംഗ് കേന്ദ്രമാക്കി മാറ്റുന്നത്. കൂടാതെ പിഞ്ചോമനകൾക്ക് ഭംഗി പകരുന്ന കുഞ്ഞുടുപ്പുകൾ മുതൽ ടീനേജിന് അനുയോജ്യമായ ടെന്റി കളക്ഷൻസും ഇമ്മാനുവൽ സിൽക്സിന്റെ പ്രത്യേകതയാണ്.  ലോകോത്തര വസ്ത്ര ബ്രാൻഡുകളായ യു. എസ്  പോളോ , ലുയിസ് ഫിലിപ്പ് , ബേസിക് സ് , അല്ലെൻ സോളി , പീറ്റർ ഇംഗ്ലണ്ട് എന്നിവയുടെ മറ്റെങ്ങും ലഭിക്കാത്ത എക്സ്ക്യൂസീവ് കളക്ഷൻസാണ് കസ്റ്റമേഴ്സിനായി നൽകുന്നത്. കൂടാതെ 99 രൂപ മുതൽ ആരംഭിക്കുന്ന ഡെയ്ലി വെയറിന്റെയും ഹാൻഡ് ലൂമിന്റെയും കളക്‌ഷനുമായി എക്കോണോമിക് സോൺ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു.  വിഷു- ഈസ്റ്റർ ഹാർമണി ഫീയസ്റ്റയുടെ ഭാഗമായി ദിവസേന നറുക്കെടുപ്പിലൂടെ ഓരോ ദിവസവും ഓരോ സമ്മാനങ്ങൾ കസ്റ്റമേഴ്സിനായി നൽകുന്നു. ടി. വി ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ,മൈക്രോവേവ് ഓവൻ, എയർ ഫയർ, ഇൻഡക്ഷൻ കുക്കർ, മിക്സി, ഗോൾഡ് കോയിൻ, ഗിഫ്റ്റ് വൗച്ചർ തുടങ്ങിയ സമ്മാനങ്ങളാണ് കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നത്. സമ്മാന കൂപ്പൺ പൂരിപ്പിച്ച് കാത്തിരിക്കാതെ ദിവസവും നറുക്കെടുപ്പ് നടത്തി ദിവസവും സമ്മാനം നൽകുക എന്നതാണ് ഈ സമ്മാന പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. വസ്ത്ര വ്യാപാര രംഗത്ത് ഇക്കഴിഞ്ഞ 8 വർഷക്കാലമായി കാഞ്ഞങ്ങാട് പട്ടണത്തിൽ സജീവ സാന്നിധ്യമായ ഇമ്മാനുവൽ സിൽക്സിന്റെ എട്ടാമത് വാർഷികമാണ് ആഘോഷിക്കുന്നത്. നാളിതു വരെ കസ്റ്റമേഴ്സിനു നൽകിയ നിസീമമായ സ്നേഹത്തിനും സഹകരണത്തിനും സ്നേഹത്തിന്റെ ഭാഷയിൽ മാനേജ്മെന്റ്  കസ്റ്റമേഴ്സിനു നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് പുതിയ സീസണിലേക്ക് എല്ലാ കസ്റ്റമേഴ്സിനെയും ഇമ്മാനുവൽ സിൽക്സിലേക്ക് ഹാർദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു.  
ഷോറൂമിൽ നടന്ന ചടങ്ങിൽ വിഷു- ഈസ്റ്റർ ഹാർമണി ഫീയസ്റ്റയുടെയും വാർഷികാഘോഷങ്ങളുടെയും ഉദ്ഘാടനം സ്റ്റേറ്റ് ജി. എസ്.ടി ഡിപ്പാർട്മെന്റ് കാസറഗോഡ് ഡെപ്യൂട്ടി കമ്മീഷണർ (ഓഡിറ്റ്) രമേശൻ കോളിക്കര നിർവഹിച്ചു. ചടങ്ങിൽ സി.ഇ.ഒ ടി. ഒ ബൈജു, സി.പി ഫൈസൽ, ടി. പി സക്കറിയ, പി.ആർ.ഒ മൂത്തൽ നാരായണൻ, ഷോറൂം മാനേജർ ടി. സന്തോഷ്  എന്നിവർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments