Breaking News

ഇടതുപക്ഷ ജനാധി പത്യ മുന്നണി പുല്ലൂർ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടന്നു.

പുല്ലൂർ : ഏപ്രിൽ 9ന് നടക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി. എച്ച്. കുഞ്ഞമ്പുവിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള പുല്ലൂർ ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ പുല്ലൂർ എ.കെ.ജി ഗ്രന്ഥാലയ പരിസരത്ത് വച്ച് നടന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉദുമ മണ്ഡലം സെക്രട്ടറി കെ. വി. കുഞ്ഞിരാമൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്തുവർഷമായി സമാനതകളില്ലാത്ത കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം സാധ്യമാക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നതിനും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കെ. ബിന്ദു അധ്യക്ഷത വഹിച്ചു. സുനു ഗംഗാധരൻ, കദീഷ് തടത്തിൽ, ടി. ബിന്ദു എന്നിവർ സംസാരിച്ചു. ഷാജി എടമുണ്ട സ്വാഗതം പറഞ്ഞു.
 ഇടതുപക്ഷ ജനാധിപത്യ മുന്നണി പുല്ലൂർ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി ഷാജി എടമുണ്ടയെയും ചെയർമാനായി കെ. ബിന്ദുവിനെയും തെരഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments