Breaking News

*നെതന്യാഹുവിന്‍റെ സഹോദരൻ ഇഡോയും മന്ത്രി ഇറ്റാമര്‍ ബെൻ ഗ്വിറും ഇറാൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടു*

യുഎസ്‌എയും ഇസ്രയേലും ഇറാനെതിരെ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന പേരില്‍ നടത്തുന്ന ആക്രമണം 11 -ാം ദിവസത്തിലേക്ക് നീണ്ടിരിക്കുന്നു.ഇതിനിടെ ഇറാനില്‍ കനത്ത നാശനഷ്ടമാണ് ഇസ്രയേലിന്‍റെയും യുഎസ്‌എയുടെയും സംയുക്ത സൈന്യം വിതച്ചത്. ഇസ്രയേലിലും കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. തങ്ങളെ അക്രമിക്കാൻ യുഎസ്‌എ ഉപയോഗിക്കുന്നവെന്ന കാരണത്താല്‍ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും ഇറാന്‍റെ അക്രമണത്തിന് ഇരയാക്കിയിരുന്നു. ഇതിനിടെയാണ് ഇറാൻറെ ആക്രമണത്തില്‍ ഇസ്രയേല്‍ നഷണല്‍ സെക്യൂരിറ്റി മന്ത്രിയായ ഇറ്റാമർ ബെൻ ഗ്വിറും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ സഹോദരൻ ഇഡോ നെതന്യാഹുവും കൊല്ലപ്പെട്ട വാർത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഇത് ഇറാൻറെ വിജയമായി പല സമൂഹ മാധ്യമ ഹാന്‍റിലുകളിലും ആഘോഷിക്കപ്പെട്ടു. എന്നാല്‍, യഥാർത്ഥ്യത്തില്‍ ഇവർ കൊല്ലപ്പെട്ടോ?

നാഷണല്‍ സെക്യൂരിറ്റി മന്ത്രി വീടിന് തീപിടിച്ച്‌ മരിച്ചെന്ന്!

ഇറാൻ ആക്രമണത്തെ തുടർന്ന് ഇറ്റാമർ ബെൻ ഗ്വിറിന്‍റെ വീടിന് തീപിടിച്ചെന്നും ഇതേ തടുർന്ന് പരിക്കേറ്റ ബെൻ ഗ്വിർ മരിച്ചെന്നുമായിരുന്നു പ്രചരിക്കുന്ന വാർത്തകള്‍. ഒപ്പം ഇഡോ നെതന്യാഹുവും കൊല്ലപ്പെട്ടുന്നും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. എന്നാല്‍, ഇവരുടെ മരണത്തെ കുറിച്ചുള്ള വാർത്തകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവിലുള്ള ഇറ്റാമർ ബെൻ ഗ്വിറിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായതായി ഔദ്ധ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. അതുപോലെ തന്നെ ഇഡോ നെതന്യാഹുവിന്‍റെ മരണത്തിലും ഇതുവരെ ഔദ്ധ്യോഗിക സ്ഥിരീകരണമില്ല. അതേസമയം ഇറാനിയൻ വ്യോമാക്രമണത്തില്‍ നിന്നുള്ള പരിക്ക് മറച്ചുവെക്കാൻ ബെൻ ഗ്വിർ ഒരു വാഹനാപകടത്തില്‍ പെട്ടുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ തെറ്റായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ചില സമൂഹ മാധ്യമ പോസ്റ്റുകള്‍ അവകാശപ്പെട്ടു. എന്നാല്‍, അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments