Breaking News

കേരള പ്രവാസി സംഘം പുല്ലൂർ പെരിയാർ പഞ്ചായത്ത് കുടുംബ സംഗമവും പഴയകാല പ്രവാസികളെ ആദരിക്കലും നടന്നു.

പുല്ലൂർ : കേരള പ്രവാസി സംഘം പുല്ലൂർ പെരിയാർ പഞ്ചായത്ത് കുടുംബ സംഗമവും പഴയകാല പ്രവാസികളെ ആദരിക്കലും സംഘടിപ്പിച്ചു. പുല്ലൂർ എകെജി സ്മാരക ഗ്രന്ഥാലയ ഗ്രൗണ്ടിൽ നടന്ന പരിപാടി പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ: സി. കെ. സബിത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. വി. നാരായണൻ അധ്യക്ഷനായി. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി. കെ. അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. ഷാജി എടമുണ്ട, സുരേന്ദ്രൻ കൂലോത്ത് വളപ്പ്, പി. മഞ്ജുനാഥ്, വി. വി.രാഘവൻ മാടിക്കാൽ നാരായണൻ, എ. കൃഷ്ണൻ, വി.കെ. നളിനി, കെ. ബിന്ദു എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ വി ദാമോദരൻ സ്വാഗതവും പ്രവാസി സംഘം പുല്ലൂർ വില്ലേജ് സെക്രട്ടറി ഇ. വി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് പഴയകാല പ്രവാസികളെ ആദരിക്കലും നടന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments