Breaking News

*പൊതുപരീക്ഷയിൽ നൂറിൽ നൂറ് മേനി തിളക്കവുമായി മുഹമ്മദ് അഹ്‌സൻ; നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുൽ ഇസ്‌ലാം മദ്രസയ്ക്ക് ഉജ്ജ്വല വിജയം*

​നെല്ലിക്കുന്ന് :  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ 2025-26 വർഷത്തെ പൊതുപരീക്ഷയിൽ ഉജ്ജ്വല നേട്ടവുമായി നെല്ലിക്കുന്ന് കടപ്പുറം ഖുവ്വത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസ. ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങളിലും നൂറ് ശതമാനം മാർക്ക് (500-ൽ 500) കരസ്ഥമാക്കി മുഹമ്മദ് അഹ്‌സൻ ബി.എൻ നാടിന്റെ അഭിമാനമായി മാറി.
​മുഹമ്മദ് അഹ്‌സന്റെ തിളക്കമാർന്ന വിജയത്തോടൊപ്പം മദ്രസയിലെ മറ്റ് വിദ്യാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരീക്ഷ എഴുതിയവരിൽ 12 പേർ ടോപ്പ് പ്ലസ് ഗ്രേഡും, 18 പേർ ഡിസ്റ്റിംഗ്ഷനും, 14 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി മദ്രസയുടെ വിജയഗാഥയ്ക്ക് മാറ്റുകൂട്ടി.

​കാസർകോട് ജില്ലയ്ക്ക് തന്നെ അഭിമാനമാകുന്ന വിധത്തിൽ മികച്ച വിജയം കാഴ്ചവെച്ച മുഹമ്മദ് അഹ്‌സനെയും, ഉന്നത വിജയം നേടിയ മറ്റ് വിദ്യാർത്ഥികളെയും, അവരെ അതിനായി പ്രാപ്തരാക്കിയ ഉസ്താദുമാരെയും ബദ്‌രിയ മസ്ജിദ് & ഖുവ്വത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസ കമ്മിറ്റി അഭിനന്ദിച്ചു.

 വിജയശ്രീലാളിതനായ മുഹമ്മദ് അഹ്‌സനെ മദ്രസ കമ്മിറ്റി പ്രത്യേകമായി ആദരിക്കുകയും ചെയ്തു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments