*അബുദാബി ബനിയാസിൽ മരണപ്പെട്ടകാഞ്ഞങ്ങാട് സ്വദേശി തോയമ്മൽ ഷെരീഫിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും.*
അബൂദാബി : അബുദാബിയിലെ ബനിയാസിൽ മരണപ്പെട്ട കാഞ്ഞങ്ങാട്ജില്ലാശുപത്രിക്ക് സമീപത്തെ തോയമ്മൽ ശരീഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് വൈകാനിടയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. പശ്ചിമേഷ്യൻസംഘർഷത്തിന്റെപശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ താൽക്കാലിക നിയന്ത്രണം ഉള്ളതിനാൽ കേരളത്തിലേക്കുള്ള പല വിമാനങ്ങളുംസർവീസുകൾനിർത്തിവച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽകൃത്യമായ വ്യക്തത വരുന്നതുവരെ മൃതദേഹംനാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകും. നിയമനടപടികൾപൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ വിമാനത്താവളത്തിലേക്ക് മാറ്റിയതിനുശേഷം വിമാനം റദ്ദാകുന്ന സാഹചര്യമുണ്ടായാൽ തിരികെ മോർച്ചറിയിൽ പ്രവേശിപ്പിക്കാൻനിയമപരമായഅനുമതിയില്ലാത്തതിനാൽ ഗൾഫിൽ തന്നെസംസ്കരിക്കേണ്ടിവരുമെന്ന ആശങ്കയും ബന്ധുക്കളെഅലട്ടുന്നുണ്ട് .റംസാൻ മൂന്നിനാണ് ശരീഫ് ബന്യാസിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണത്. ഉടൻതന്നെ സമീപത്തെ ബനിയാസ് ക്ലിനിക്കിൽ പ്രവേശിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി അബോധാവസ്ഥയിലായിരുന്നു .ഇന്നലെരാവിലെയാണ്
മരണംസംഭവിച്ചത്. ബനിയാസിലെ ബലദീയ മാർക്കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ദീർഘകാലം ജോലി ചെയ്തിരുന്ന ശരീഫിന് വിവിധ രാജ്യക്കാരുമായി നല്ലസൗഹൃദബന്ധംഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെവിയോഗംസഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. ആറുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. പിതാവ്: യൂസഫ്, മാതാവ്:ഫാത്തിമ, ഭാര്യ: സുമയ്യ , മക്കൾ: മർവ്വ, ഷാസ്നാസില്‍ ' സഹോദരങ്ങൾ നജ്മുന്നീസ, സഫരിയ, സുമയ്യ , ജുനൈദ്. അതിനിടെ ബനിയാസ് കെഎംസിസിയുടെ നേതൃത്വത്തിൽ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments