തൊഴിലുറപ്പ് തൊഴിലാളികൾ തപാൽ ആപ്പീസ് പിക്കറ്റ് ചെയ്തു.
വെള്ളിക്കോത്ത് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക നാല് ലേബർ കോഡുകൾ, വിത്ത് ബിൽ, വൈദ്യുതി ബിൽ എന്നിവ പിൻവലിക്കുക, കേന്ദ്രസർക്കാറിന്റെ കർഷക ദ്രോഹ തൊഴിലാളി ദ്രോഹ ജനവിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അജാനൂർ പഞ്ചായത്ത് എൻ.ആർ. ഇ.ജി വർക്കേഴ്സ് യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി അജാനൂർ തപാൽ ആപ്പീസ് പിക്കറ്റിങ് സമരം നടത്തി. സമരം ട്രേഡ് യൂണിയൻ നേതാവും സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവുമായ എം. രാഘവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി. കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. കൃഷ്ണൻ കോടാട്ട്, ചെറാകോട്ട് കുഞ്ഞിക്കണ്ണൻ, എം.സേതു കുന്നുമ്മൽ,ഏരിയ പ്രസിഡണ്ട് എ.വി. രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി. സാവിത്രി, എം. സരസ്വതി കെ. കമലാക്ഷി, പി എഫ് പെൻഷൻ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. കാര്യമ്പു, അംഗം എം.മീന എന്നിവർ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എം.ജി. പുഷ്പ സ്വാഗതം പറഞ്ഞു. രാവിലെ മുതൽ തന്നെ നിരവധി പ്രവർത്തകർ സമരത്തിൽ സംബന്ധിക്കാൻ വെള്ളിക്കോത്ത് പോസ്റ്റ് ഓഫീസ് പരിസരത്ത് എത്തിച്ചേർന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments