Breaking News

*തിരുനെൽവേലി-മംഗളൂരു,രാമേശ്വരം - മംഗളൂരൂ വീക്കലി എക്സ്പ്രസ്സ് ട്രെയ്നുകൾക്ക് തിരൂരിൽ സ്വീകരണം നൽകി*

തിരൂർ : ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി ഫ്ലാഗ്ഓഫ് ചെയ്ത തിരുനെൽവേലി- മംഗളൂരു, രാമേശ്വരം- മംഗളൂരു എന്നീ വീക്കിലി എക്സ്പ്രസ്സ് ട്രെയ്നുകൾക്ക്  മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ  തിരൂരിൽ സ്വീകരണം നൽകി.  മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷനും ജില്ലയിലെ പ്രമുഖ റസിഡൻസ് അസോസിയേഷൻ ആയ തിരൂരിലെ നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ തൃക്കണ്ടിയൂരും സംയുക്തമായാണ് സ്വീകരണം നൽകിയത്. തിരുനെൽവേലി-മംഗളൂരു എക്പ്രസ്സ് ട്രെയ്നിലെ
ലോക്കോ ഇൻസ്പെക്ടർ കെ രാജേഷ്, ലോക്കോ പൈലറ്റ് കെ സതീഷ് കുമാർ, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് വൈ യദിൻനും രാമേശ്വരം- മംഗളുരു എക്പസ്സ് ട്രെയ്നിലെ ലോക്കോ പൈലറ്റുമാരായ കെവി വിപിൻ, കെവി നിതിൻ    എന്നിവർക്കും ഷാളണിയിച്ചും ബൊക്കേ നൽകിയും സ്വീകരണം നൽകി.
 മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ട്രഷറർ കെ കെ അബ്ദുൽ റസാഖ് ഹാജി,
നെറ്റ്‌വ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ, സ്റ്റേഷൻ മാനേജർ എൻ. സോമസുന്ദരൻ,  വി.പി ശശികുമാർ, എന്നിവർ  സ്വീകരണത്തിന് നേതൃത്വം നൽകി.

 ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി  ഡോക്ടർ അശ്വിനി വൈഷ്ണവിനും സ്ഥലം എം.പി ഡോ എം.പി അബ്ദുസമദ് സമദാനിക്കും തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതിന്  അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. ഈ എക്പ്രസ് വണ്ടികൾ ആഴ്ചയിൽ 3 ദിവസം എങ്കിലും ഓടിക്കണമെന്നും  വൈകുന്നേരം ഷൊർണൂരിൽ നിന്ന് മലബാറിലേക്ക് അഞ്ച് മണി കഴിഞ്ഞാൽ പിന്നെ നാല് മണിക്കൂർ ലോക്കൽ വണ്ടികൾ ഒന്നുമില്ല കോവിഡിന് സമയത്ത്  നിർത്തലാക്കിയതാണ് ആ രണ്ട് വണ്ടികളും സാധാരണക്കാരായ വിദ്യാർഥികൾക്കും  ഉദ്യോഗസ്ഥർക്കും മറ്റു ലോക്കൽ സ്റ്റേഷനിലെ യാത്രക്കാർക്കും വളരെ ഉപകാരപ്രദമായ വണ്ടിയാണ് ആ ട്രെയിനും എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ട്രഷറർ കെ കെ റസാക്ക് ഹാജി തിരൂർ ആവശ്യപ്പെട്ടു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments