തുളുനാടിന്റെ മണ്ണിൽ മതേതരത്വവും സഹജീവി സ്നേഹവും കാത്ത് സൂക്ഷിക്കുന്നതിൽ ചെർക്കളം അബ്ദുള്ള സാഹിബ് കാണിച്ച ആർജ്ജവം പുതു തലമുറ എക്കാലവും ഓർമ്മിക്കപ്പെടും: കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ
കുമ്പോൽ : തുളുനാടിന്റെ മണ്ണിൽ മതേതരത്വവും സഹജീവി സ്നേഹവും കാത്ത് സൂക്ഷിക്കുകയും നാടിൻറെ സകല മേഖലകളിലും തന്റെ കൈയ്യൊപ്പ് ചാർത്തിക്കൊണ്ട് കടന്നുപോയ മുൻ മന്ത്രി ചെർക്കളം അബ്ദുല്ല സാഹിബ് കാണിച്ച ആർജ്ജവം എക്കാലവും പുതു തലമുറ ഓർമ്മിക്കപ്പെടും എന്ന് കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ അഭിപ്രായപ്പെട്ടു വർഷങ്ങളായി ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചെർക്കളം അബ്ദുള്ള തുളു നാടിന്റെ ഇതിഹാസ പുരുഷൻ എന്ന പേരിൽ സംഘടിപ്പിക്കുന്ന റംസൻ റിലീഫ് പാവങ്ങളോട് കാണിക്കുന്ന സഹാനുഭൂതി ആണെന്നും വേദിയുടെ നന്മ നിറഞ്ഞ പ്രവർത്തനം പ്രശംസനീയ മാണെന്നും തങ്ങൾ പറഞ്ഞു വ്യവസായ പ്രമുഖനും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എം എസ് മൊയ്‌തു ഗോളിയാടിനു ബ്രോഷർ കൈമാറി റിലീഫ് ഉദ്ഘാടനം ചെയ്തു കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു ഡിസിസി ജനറൽ സെക്രട്ടറി ലക്ഷ്മണ പ്രഭു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം കാദർ മാന്യ കുമ്പള ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ബി എൻ മുഹമ്മദലി, നാസർ മൊഗ്രാൽ, യൂസഫ് ഉളുവാർ ,ബി എ റഹ്മാൻ ആരിക്കാടി, മുഹമ്മദ് കുഞ്ഞി കുമ്പോൽ. കെ പി മുനീർ എന്നിവർ സംസാരിച്ചു അബ്ദുള്ള ബന്നകുളം, അബ്ദുല്ല മുളിയടുക്കം, ഉദയ അബ്ദുറഹ്മാൻ, ദർ വേഷ് ഹുസൈൻ, അബ്ദുൽ റഹ്മാൻ ബത്തേരി, ഉസ്മാൻ പി കെ നഗർ അബ്ദുൽ റഹ്മാൻ റെഡോ.റഫീഖ് ഐ എം ആർ ,സിനാൻ മുഹമ്മദ്. നൂർജമൽ മൊയ്‌ദീൻ അസീസ്. മജീദ് തുടങ്ങിയർ സംബന്ധിച്ചു കെ വി യുസഫ് നന്ദി പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments