Breaking News

ചെങ്കൽ മരം കടത്തലുകൾക്ക് അറുതിയില്ല.കേശവനായക് നിയമസഭയിലേക്ക് മത്സരിക്കും.

കുമ്പള : നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരെ അറിയിച്ചിട്ടും മഞ്ചേശ്വരം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെങ്കല്ലും മരങ്ങളും കടത്തിക്കൊണ്ടു പോകുന്നതിന് അറുതിവരുത്താൻ അധികൃതർക്ക് കഴിയുന്നില്ല. പോരാട്ടങ്ങളുടെ ഭാഗമായി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് കുമ്പളയിലെ വിവരാവകാശ പ്രവർത്തകൻ കേശവനായക്. വർഷങ്ങളായി വിവിധ സാമൂഹിക പ്രകൃതി ചൂഷണങ്ങൾക്കെതിരായി പ്രവർത്തിച്ചുവരികയാണ്  അദ്ദേഹം. കുമ്പളയിലെ അനന്തപുരം ബായാർ പാതക്കല്ല് എന്നിവിടങ്ങളിൽ നിന്നും ചെങ്കല്ലുകളും മറ്റു പല സ്ഥലങ്ങളിൽ നിന്നായി മരങ്ങളും കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും കടത്തിക്കൊണ്ടു പോവുകയാണെന്ന് കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. 
       കർണാടകയിൽ ചെങ്കല്ല് ഖനനം സർക്കാർ നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ കർണാടക പാസ് ഉപയോഗിച്ച് കേരളത്തിൻ്റെ മണ്ണിൽ നിന്ന് കർണാടകയിൽ ലഭ്യമാകുന്ന വലിപ്പമുള്ള കല്ലുകൾ വെട്ടി കടത്തിക്കൊണ്ടു പോയി വൻ ലാഭത്തിൽ വിൽക്കുകയാണത്രെ. കേരളത്തിൽ 25 രൂപ വിലമതിക്കുന്ന കല്ലിന് കർണാടക വില 70 രൂപയാണത്രെ.
കാസറഗോഡിൻ്റെ വനാന്തരങ്ങളിൽ നിന്ന് മരങ്ങൾ വെട്ടി പ്രാദേശിക മില്ലുകളിൽ തൊലികളഞ്ഞ് സംസ്കരിച്ച് തമിഴ്നാട്ടിലെ മില്ലുകളിലേക്ക് കടത്തി കൊണ്ടു പോകുന്നതായും അദ്ദേഹം ആരോപിക്കുന്നു. കാടുകൾ വെട്ടിത്തെളിക്കുന്നതു മൂലം വന്യജീവികൾക്ക് നിൽക്കപ്പൊറുതിയില്ലാതായി നാട്ടിലിറങ്ങി ശല്യം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇതിനൊക്കെ അറുതിവരുത്തി കാടും കാട്ടുജീവികളെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഞാൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments