Breaking News

*മഞ്ചേശ്വരത്ത് എകെഎം അഷറഫ്,കാസര്‍കോട് കല്ലട്ര മാഹിന്‍ഹാജിക്ക് സാധ്യതയേറി; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര സമാപിച്ചതിനുശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും*

കാസര്‍കോട് : നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ മുസ്ലിം ലീഗില്‍ മത്സരചിത്രം കൂടുതല്‍ വ്യക്തതയിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ ആത്മവിശ്വാസം കൈമുതലാക്കി ശക്തമായ തയ്യാറെടുപ്പുകളോടെയാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. അനുഭവസമ്പന്നരെയും പുതുമുഖങ്ങളെയും സമന്വയിപ്പിക്കുന്ന പട്ടികയിലൂടെ ലീഗ് രാഷ്ട്രീയമായി ഉറച്ച സന്ദേശമാണ് നല്‍കുന്നത്.  

സംസ്ഥാനതലത്തില്‍ 11 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം. നല്‍കാന്‍ പാര്‍ട്ടി ആലോചിക്കുമ്പോള്‍, നാലുപേര്‍ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കും. ഇതോടൊപ്പം ഏകദേശം 16 പുതുമുഖങ്ങള്‍ക്ക് ഇത്തവണ അവസരം ലഭിക്കുമെന്ന സൂചനകളും ശക്തമാണ്. ടേം വ്യവസ്ഥ പരിഗണിച്ചും മണ്ഡലം നിലനിര്‍ത്താന്‍ അനിവാര്യരായ നേതാക്കളെ തുടര്‍ന്നും ഉള്‍പ്പെടുത്തുന്ന തന്ത്രമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. നിലവിലെ എംഎല്‍എയായ എ കെ എം  അഷറഫ് മഞ്ചേശ്വരം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കും. ജില്ലാ പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന ലീഗ് നേതാവുമായ കല്ലട്ര മാഹിന്‍ ഹാജി കാസര്‍കോട് മണ്ഡലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടതായി ഉറപ്പായിട്ടുണ്ട്.

അതേസമയം, ചില സിറ്റിംഗ്എംഎല്‍എമാരെ ഇത്തവണ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പുതുതലമുറ നേതാക്കള്‍ക്കും പ്രത്യേകിച്ച് യൂത്ത് -ലീഗ് നേതാക്കള്‍ക്കും കൂടുതല്‍ അവസരം നല്‍കുന്നതില്‍ പാര്‍ട്ടി പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുവെന്നും, മലപ്പുറം ജില്ലയില്‍ യുവ നേതൃത്വത്തിന് കൂടുതല്‍ സീറ്റുകള്‍ലഭിക്കുമെന്നുമാണ് സൂചന.

അനുഭവവും പുതുമയും കൈകോര്‍ക്കുന്ന പട്ടികയോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റത്തിനാണ് മുസ്ലിം ലീഗ് ഒരുങ്ങുന്നത്. കാസര്‍കോട് ജില്ലയില്‍ പാര്‍ട്ടിയുടെതിരഞ്ഞെടുപ്പ്ഒരുക്കങ്ങള്‍ഇതിനോടകം സജീവമായി തുടങ്ങിക്കഴിഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments