Breaking News

*തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണിയിൽ എസ്ഡിപിഐക്ക് സീറ്റ്;ലീഗ് -സിപിഎം കൊണ്ഗ്രെസ്സ് ഘടക കക്ഷികൾ*

ചെന്നൈ : നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തില്‍ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യക്ക് ഒരു സീറ്റ് അനുവദിച്ചു. തിരുവാരൂര്‍ ജില്ലയിലെ നണ്ണിലം മണ്ഡലമാണ് ഡിഎംകെ അനുവദിച്ചത്. മറ്റൊരു മണ്ഡലത്തിലേക്ക് മാറുന്നത് സംബന്ധിച്ചും ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. മൂന്ന് സീറ്റാണ് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നത്. ഒരെണ്ണം ചെന്നൈയില്‍ തന്നെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു സീറ്റ് മാത്രമാണ് അനുവദിച്ചത്.

എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് നെല്ലയ് മുബാറക് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ഡിഎംകെ ചിഹ്നമായ ഉദയസൂര്യന്‍ ആയിരിക്കും നെല്ലയ് മുബാറകിന്‍റെയും തെരഞ്ഞെടുപ്പ് ചിഹ്നം. ഇതുസംബന്ധിച്ച കരാര്‍ കഴിഞ്ഞ ദിവസം എസ്ഡിപിഐയും ഡിഎംകെയും ഒപ്പുവെച്ചു. ഡിഎംകെ സഖ്യത്തിലുള്ള മുസ്‌ലിം ലീഗിന്റെ മൂന്ന് സീറ്റ് രണ്ടായി കുറച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ വിപുലമായ സംഘടനാ ഘടനയുള്ള എസ്ഡിപിഐക്ക് ഡിഎംകെ മുന്നണിയില്‍ പ്രവേശിക്കാനായത് വലിയ നേട്ടമായി.

ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയില്‍ കോണ്‍ഗ്രസ്, സിപിഐ , സിപിഎം, മുസ്‌ലിം ലീഗ്, വിടുതലൈ ചിരുതൈ മക്കള്‍ കക്ഷി, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, മനിതനേയ മക്കൾ കക്ഷി അടക്കമുള്ള പാര്‍ട്ടികളുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments