Breaking News

*ഇറാനിലെ സ്കൂൾ കൂട്ടക്കുരുതിയിൽ നീതി വേണം;**അമേരിക്കയ്ക്കെതിരെ ഐക്യരാഷ്ട്രസഭ*

ഇറാനിലെ പ്രൈമറി സ്കൂളിന് നേരെ ഇസ്റാഈൽ നടത്തിയ അതി ക്രൂരമായ ആക്രമണത്തിൽ അന്വേഷണം അടിയന്തരമായി പൂർത്തിയാക്കി ഫലം പുറത്തുവിടണമെന്ന് അമേരിക്കയോട് ഐക്യരാഷ്ട്രസഭആവശ്യപ്പെട്ടു. ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ഈ ആവശ്യം ഉന്നയിച്ചത്. ഇസ്റാഈലും അമേരിക്കയും ചേർന്ന് നടത്തിയ ഭയാനകമായ ദ്രോഹത്തിന് നീതി ലഭിക്കണം, എന്നും വോൾക്കർ ടർക്ക് വാഷിംഗ്‌ടണിൽ യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.
അമേരിക്കയും ഇസ്റാഈലും ആരംഭിച്ച സൈനിക നീക്കത്തിന്റെ ആദ്യ ദിനത്തിലായിരുന്നു മിനാബിലെ ഷാജറെ തയ്യിബെ ഗേൾസ് സ്കൂളിന് നേരെ ആക്രമണമുണ്ടായത്. കുട്ടികളടക്കം 170 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധവും ഉയർന്നു. ചർച്ചയിൽ പ്രതികരിക്കാൻ ജനീവയിലെ ഇസ്റാഈൽ, യുഎസ് നയതന്ത്ര പ്രതിനിധികൾ തയ്യാറായില്ല. യോഗത്തിൽ ഇരുവരുടെയും ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments