*അരിപ്പൊടി ഫാക്ടറിയിലെ യന്ത്രത്തിൽ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു*
ചട്ടിപ്പറമ്പ് : വട്ടപറമ്പിൽ അരിപ്പൊടി ഫാക്ടറിയിലെ യന്ത്രത്തിൽ കൈ കുടുങ്ങി അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ കൈ അറ്റു. ജീവനക്കാരനായ മുജാഹിദുൽ ഇസ്ലാമി (20) നാണ് പരുക്കേറ്റത്. കോഡൂർ പഞ്ചായത്തിലെ വട്ടപറമ്പ് കുന്നതൊടി ഷാഹുൽ ഹമീദിൻ്റെ ഉടമസ്ഥതയിലുള്ള അരിപ്പൊടി നിർമാണ കേന്ദ്രത്തിൽ ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്.
അരിപ്പൊടി നിർമാണ യന്ത്രത്തിലെ മൂന്നു മീറ്റർ നീളമുള്ള പൈപ്പിനുള്ളിൽ സ്ഥാപിച്ച സ്ക്രൂ ഫീഡർ ജീവനക്കാരനായ ഇദ്ദേഹം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വിരൽ അകപ്പെടുകയായിരുന്നു. കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ യന്ത്രം ജീവനക്കാരന്റെ കൈ ഉള്ളിലേക്ക് വലിച്ചു. ഇടതു കൈമുട്ടിന്റെ താഴ്ഭാഗം വരെ ഫീഡറിൽ കുടുങ്ങി ചതഞ്ഞരഞ്ഞു. യന്ത്രം ഓഫ് ചെയ്ത ഉടനെ ജീവനക്കാർ മലപ്പുറം അഗ്നിരക്ഷാ സേനയിൽ വിവരമറിയിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ സഞ്ജയന്റെ നേ തൃത്തത്തിൽ സേന സംഭവ സ്ഥലത്തെത്തുമ്പോൾ ഇദ്ദേഹം രക്തം വാർന്നു തളർന്ന അവസ്ഥയിലായിരുന്നു.
മണിക്കൂറുകളോളം അധിവിദഗ്‌ധവും സൂക്ഷുവുമായി ഹൈഡ്രോളിക് കട്ടറും ഇലക്ട്രിക് കട്ടറും ഉപയോഗിച്ച് കട്ടിയുള്ള ഫീഡർ പൈപ്പ് മുറിച്ചു മാറ്റി മുജാഹിദുൽ ഇസ്ലാമിനെ കൂടുതൽ അപകടം പറ്റാതെ സേന പുറത്തെടുത്തു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്തു സമീപത്തെ ആശുപത്രിയിലെ ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഇ.എം അബ്ദുൽ റഫീഖ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ. അഭിലാഷ്, മുഹമ്മദ് ഷഫീക്, കെ.സി മുഹമ്മദ് ഫാരിസ്, ശ്രുതി പി രാജു, വി.എസ് അർജുൻ, ഹോം ഗാർഡുമാരായ ജോയ് ഫ്രാൻസിസ്, കുഞ്ഞഹമ്മദ് എന്നിവരും സിവിൽ ഡിഫെൻസ് അംഗങ്ങളും ചേർന്നാണ് യുവാവിനെ യന്ത്രത്തിൽ നിന്നും പുറത്തെടുത്തത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments