തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി..
തിരൂർ : തിരൂരിൽ നിന്നും പരമ്പരാഗതമായി വെറ്റില കയറ്റുമതി ചെയ്തിരുന്ന പാർസൽ വാഗണിൽ തിരൂരിൽ നിന്നും വെറ്റില കയറ്റിയിരുന്ന ബോഗി എടുത്തു മാറ്റിയതിനെ തുടർന്ന് വെറ്റില വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അറിയുന്നതിനും, പരിഹരിക്കുന്നതിനും വേണ്ടി സ്ഥലം എം.പി.
അബ്ദുസ്സമദ് സമദാനി, റെയിൽവേ അസിസ്റ്റൻറ് കൊമേഴ്സ്യൽ
മാനേജർ പ്രമോദ് (പാലക്കാട് ഡിവിഷൻ ) തിരൂർ സ്റ്റേഷൻ മാനേജർ(കൊമേഴ്സ്യൽ) സോമസുന്ദരം,
ട്രാഫിക് ട്രാൻസ്പോർട്ടേഷൻ ഇൻസ്പെക്ടർ ഇ. കെ .ബാബു,ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി .എ . ബാവ,ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, സെക്രട്ടറിയേറ്റ് അംഗം കെ. എൻ. ഗണേശൻ ,വെറ്റില വ്യാപാരികളായ അഷ്റഫ് ,കോയ, യൂസഫ്, ഫസലുറഹ്മാൻ, മുഹമ്മദ് കുട്ടി, ബാബു എന്നിവരും ചർച്ചയിൽ പങ്കെടുത്തു..
സമയബന്ധിതമായി വെറ്റില എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ MP അബുസ്സമദ് സമദാനി DRM ഓഫീസുമായി അവിടെ വെച്ചു തന്നെ ഫോണിൽ ബന്ധപ്പെട്ടു..
വ്യാപാരികൾക്ക് അനുകൂലമായ തീരുമാനങ്ങളണ്ടാവുമെന്ന് MP പ്രത്യാശ പ്രകടിപ്പിച്ചു..
വെറ്റില പോലുള്ള പരമ്പരാഗത കൃഷികളെ പ്രോത്സാഹിപ്പിക്കേണ്ടതും, അഗ്രികൾച്ചറൽ
ഇൻഡസ്ട്രിയെ പരമാവധി പ്രോത്സാഹിപ്പിക്കാൻ വേണ്ട നടപടി നമ്മുടെ എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും യോഗത്തിൽ എം. പി. അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു ..
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments