Breaking News

*അധികാര ത്വര ബാധിച്ച കിഴവന്മാർ; സാക്ഷരകേരളത്തിന്റെ അധോഗതി*

തങ്ങളില്ലെങ്കിൽ പ്രളയം എന്ന മനോഭാവമാണ് വൃദ്ധരായ പല രാഷ്ട്രീയ നേതാക്കന്മാർക്കും.

 എംഎൽഎയും മന്ത്രിയായും എംപി ആയും കേന്ദ്രമന്ത്രിയായും പിന്നീട് വീണ്ടും എംഎൽഎയും ഒക്കെയായി അധികാരം  കയ്യാളിയ പല നേതാക്കന്മാരും . 75 ഉം 80ഉം പിന്നിട്ടിട്ടും അധികാരമോഹവുമായി രാഷ്ട്രീയ കേരളത്തെ വെല്ലുവിളിക്കുന്നത് ഇനിയും അനുവദിച്ചുകൂടാ.

 75 കഴിഞ്ഞവർ ഏത് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെങ്കിലും അവരെ പരാജയപ്പെടുത്താൻ രാഷ്ട്രീയ കേരളം മുന്നോട്ട് വരേണ്ടതുണ്ട്. കഴിഞ്ഞ തവണ എൽഡിഎഫ് മുന്നണി ഇത്തരം കുറേ ആളുകളെ മാറ്റിനിർത്തി രാഷ്ട്രീയ പരീക്ഷണം നടത്തിയപ്പോൾ അത് വൻ വിജയമാവുകയാണ് ഉണ്ടായത്. പക്ഷേ ആ തീരുമാനത്തിൽ ചിലർക്കെങ്കിലും ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ്.  തനിക്ക് മേലെ ഉയർന്നുവരാൻ സാധ്യതയുള്ളവരെ ഒതുക്കുക എന്ന രാഷ്ട്രീയ ഗൂണ്ടലക്ഷ്യം അതിനു പിറകിലുണ്ടോ എന്ന് സംശയിക്കുന്നവരും ഉണ്ട്.  

ചിലർക്ക് ഇളവ് നൽകിക്കൊണ്ടുള്ള ആ നാടകത്തിൻറെ അനന്തരഫലങ്ങൾ ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ചീറ്റലും പൊട്ടലുമായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മുന്നണി ഏതായാലും ഇത്തരം ആളുകൾ എല്ലാം ഒരേ റോളാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞതവണ എംഎൽഎ ആയവർ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു. ഇനി എംപി സ്ഥാനം നിലനിൽക്കെ വീണ്ടും എംഎൽഎ ആവാൻ വേണ്ടി മത്സരിക്കുകയാണ്. ഇത് ജനങ്ങളുടെ മേൽ ഇരട്ടി ഭാരം കയറ്റി വെക്കുന്ന ദുർവ്യായം കൂടിയാണ്. നിലവിലെ എംപിമാർ അസംബ്ലിയിലേക്ക് മത്സരിച്ച് എംഎൽഎ ആയാൽ വമ്പിച്ച സാമ്പത്തിക ബാധ്യതയും മനുഷ്യ അധ്വാനവും വേണ്ട പാർലമെൻറ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും ഇത് അധിക ബാധ്യതയാണ് സാമ്പത്തിക രംഗത്തും രാഷ്ട്രീയമായ പ്രവർത്തന മണ്ഡലങ്ങളിലും വരുത്തിവെക്കുന്നത്. 

ഒരു രാഷ്ട്രീയപാർട്ടിയിലും യോഗ്യരായ നേതാക്കന്മാരുടെ ഒരു കുറവുമില്ല. യുവതലമുറക്ക് അവസരം കൊടുത്തുകൊണ്ട് രാഷ്ട്രീയമായ പക്വതയാണ് രാഷ്ട്രീയപാർട്ടികൾ കാണിക്കേണ്ടത്. വോട്ടർമാരായ പൊതുജനങ്ങളും  75 വയസ്സ് കഴിഞ്ഞ ആളുകളെ വിജയിപ്പിക്കില്ല എന്ന് തീരുമാനിക്കുകയും അവരെ തിരഞ്ഞു പിടിച്ച് തോൽപ്പിക്കുകയും ചെയ്താൽ ഈ പ്രവണതയ്ക്ക് ഒരു അന്ത്യമാവും.  

 തങ്ങളില്ലെങ്കിൽ പ്രളയം എന്ന മനോഭാവമാണ് ഇതിൽ പല നേതാക്കന്മാർക്കും.
ഒന്നുമില്ലായ്മയിൽ നിന്നും രാഷ്ട്രീയ രംഗത്ത് വന്ന് ജനങ്ങളുടെ വോട്ട് നേടി വിജയിച്ചു അധികാരസ്ഥാനങ്ങൾ എത്തിക്കഴിഞ്ഞാൽ അധികാരകവും നിഷേധ മനോഭാവവും ഉള്ളവരായി മാറുകയും ജനങ്ങളെ പുറം കാലുകൊണ്ട് തൊഴിച്ച്  മാറ്റി നിർത്തുകയും ചെയ്യുന്നവരോട് തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകണം വിനയത്തോടെ പെരുമാറുകയും  ജീവിതത്തിൽ ലാളിത്യം കാണിക്കുകയും ചെയ്യുന്നവർ ആയിരിക്കണം  ജനപ്രതിനിധികൾ.

ഇതിനൊക്കെ അപവാദമായി അവർ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് വോട്ടർമാരായ നമ്മുടെ പരാജയം തന്നെയാണ് ഓർക്കുക



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments