Breaking News

നാടെങ്ങും റംസാൻ റിലീഫുകൾ:നിർധരായ കുടുംബത്തിന് ഭക്ഷണ കിറ്റ് നൽകി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ  ഗ്രാമ പഞ്ചായത്ത് പരിധിയിലെ നിർധരായ കുടുംബങ്ങളെ കണ്ടെത്തി പവിത്രമായ റംസാന്റെ മഹത്വം ഉൾകൊണ്ട് കൊണ്ട് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണ കിറ്റ് നൽകി കാസർകോട് ബ്ലോക് പഞ്ചായത്ത് എരിയാൽ ഡിവിഷൻ മെമ്പർ  സോയ ലത്തീഫ് മാതൃകയായി. 

നിർധന കുടുംബത്തെ കണ്ടെത്തി നൽകാനുള്ള  ഭക്ഷണ കിറ്റ് കാസർകോട് ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹനീഫ് ചേരങ്കൈ,
മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് അലി എരിയാൽ  എന്നിവർക്ക്  കൈമാറി.മണ്ഡലം സെക്രട്ടറി  ലത്തീഫ് എരിയാൽ സംബന്ധിച്ചു.
റംസാൻ മാസത്തിൽ സമൂഹത്തിലെ നിർധന കുടുംബങ്ങൾക്ക് ആശ്വാസമായും, മാതൃകപരവുമാണ് മെമ്പറുടെ പ്രവർത്തനമെന്ന്  നേതാക്കൾ അഭിപ്രായപ്പെട്ടു.

ഫോട്ടോ: കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഏരിയ ഡിവിഷൻ മെമ്പർ സോയ ലത്തീഫ് നൽകുന്ന റംസാൻ റിലീഫിന്റെ ഭാഗമായുള്ള  ഭക്ഷണ കിറ്റ് മുഹമ്മദലി എരിയാൽ ഹനീഫ് ചേരങ്കൈ എന്നിവർക്ക് കൈമാറുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments