Breaking News

രാവണേശ്വരം വെള്ളം തട്ട വള്ളി വാണിയ തറവാട് പ്രതിഷ്ഠ കർമ്മം നടന്നു. കളിയാട്ട മഹോത്സവത്തിനും തുടക്കമായി

പെരിയ : വള്ളി വാണിയ കുടുംബാംഗങ്ങളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി രാവണേശ്വരം വെള്ളം തട്ടയിൽ പണിതീർത്ത വള്ളിവാണിയ തറവാടിന്റെ പ്രതിഷ്ഠ അരവത്ത് പത്മനാഭ തന്ത്രികളുടെ കാർമ്മികത്വത്തിൽ നടന്നു. മാർച്ച് 15, 16 തീയതികളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തിൽ ഞായറാഴ്ച  രാത്രി 7 മണിക്ക് തെയ്യം കൂടൽ. 11 മണിക്ക് പൊട്ടൻ തെയ്യം അരങ്ങിലെത്തി. മാർച്ച് 16ന് പുലർച്ചെ കുറത്തിയമ്മയുടെ പുറപ്പാടും തുടർന്ന് കുണ്ടാർചാമുണ്ടിയും അരങ്ങിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാടും തുടർന്ന് ഗുളികൻ ദൈവവും അരങ്ങിലെത്തും. വിളക്കിലരിയോടുകൂടി കളിയാട്ട മഹോത്സവത്തിന് സമാപനമാകും.
ഫോട്ടോ : വെള്ളം തട്ട വള്ളി വാണിയ തറവാട് പ്രതിഷ്ഠ കലശ മഹോത്സവത്തിന്റെ ഭാഗമായി അരവത്ത് പത്മനാഭ തന്ത്രികളുടെ കാർമ്മികത്വത്തിൽ നടന്ന പ്രതിഷ്ഠ ചടങ്ങ്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments