വീരമൃത്യു വരിച്ച സൈനികന്റെ വീട്ടിൽ കണ്ണീരിനിടയിലും പ്രതീക്ഷയുടെ പുഞ്ചിരിയായി അവൻ പിറന്നു.
കുവൈത്ത് സിറ്റി : മാർച്ച് 15, കുവൈത്തിൽ ശത്രുക്കളുടെ ആക്രമങ്ങളിൽ നിന്നും രാജ്യത്തെയും ജനങ്ങളെയും കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച സൈനികന്റെ വീട്ടിൽ കണ്ണീരിനിടയിലും പ്രതീക്ഷയുടെ പുഞ്ചിരിയായി അവൻ പിറന്നു.ഓമനിക്കാനും ഉമ്മ വെക്കാനും തന്റെ ബാപ്പ ജീവിച്ചിരിപ്പില്ലെന്ന യാഥാർഥ്യം അറിയാതെ കഴിഞ്ഞ ദിവസമാണ് അവൻ ഈ ഭൂമിയിൽ പിറന്നു വീണത്. പിറന്ന മണ്ണിനു വേണ്ടി പിതാവ് രക്തസാക്ഷിയായി കൃത്യം അഞ്ച് നാൾ പിന്നിട്ട ദിനത്തിൽ..ഈ മാസം എട്ടിനാണ് കൃത്യ നിർവഹണത്തിനിടയിൽ ഇറാനിൽ നിന്നും തൊടുത്തു വിട്ട മിസൈൽ ആക്രമണത്തിൽ അതിർത്തി സംരക്ഷണ സേനയിലെ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ഇമാദ് അൽ ശറഹ് എന്ന ഉദ്യോഗസ്ഥൻ രക്ത സാക്ഷിയായത്.മരിക്കുമ്പോൾ പൂർണ്ണ ഗർഭിണിയായിരുന്ന ഭാര്യ കഴിഞ്ഞ ദിവസമാണ് ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. പിതാവിന്റെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും സ്മരണക്കായി ഫാരിസ് എന്നാണ് കുഞ്ഞിന് ബന്ധുക്കൾ പേരിട്ടിരിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച അബ്ദുല്ലയുടെ വിയോഗം രാജ്യ വ്യാപകമായി ആദരിരിക്കുന്നതിനിടയിലാണ് കുഞ്ഞ് ഫാരിസിന്റെ ജനനം."അവൻ ഞങ്ങളെ വിട്ടു പിരിഞ്ഞെങ്കിലും , അവന്റെ ഓർമ്മകളും രാജ്യത്തിന് വേണ്ടി കാഴ്ച വെച്ച അഭിമാനകരമായ നിമിഷങ്ങളും ഈ കുഞ്ഞിലൂടെ എന്നും സ്മരിക്കപ്പെടും "എന്ന് അബ്ദുല്ലയുടെ പിതാവ് കണ്ണീരോടെ പറഞ്ഞു.
അകാലത്തിൽ കൊഴിഞ്ഞു പോയ പിതാവിന്റെ ലാളനകൾ എറ്റു വാങ്ങാൻ ഭാഗ്യമില്ലാതെ പോയ കുഞ്ഞു ഫാരിസിന് ഇനി , കുവൈത്തി ജനതയുടെ നെഞ്ചിലും പിതാവിനൊപ്പം എന്നും ഒരിടം ലഭിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments