Breaking News

*ബേപ്പൂരിൽ പി.വി അൻവറിന്‍റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ; നിയമപരമായി നേരിടുമെന്ന് യുഡിഎഫ് പ്രവർത്തകർ*

കോഴിക്കോട് : ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. ബേപ്പൂര്‍, വെസ്റ്റ് ബേപ്പൂര്‍ എന്നിവിടങ്ങളിലെ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ട നിലയിലുള്ളത്. അന്‍വറിന് ലഭിക്കുന്ന സ്വീകാര്യതയില്‍ വിറളിപൂണ്ടവരാണ് അക്രമത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂര്‍. നിലവില്‍ പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസും എല്‍ഡിഎഫ് മുന്‍ എംഎല്‍എ പി.വി അന്‍വറും തമ്മിലുള്ള പോരാട്ടത്തിന് മുന്നോടിയായി വ്യാപക പ്രചാരണമാണ് ഇരുമുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്‍വറിനായി യുഡിഎഫ് സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. നശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

*സിപിഎം നേതാക്കളുടെ അഭിപ്രായം ആത്മസംതൃപ്തിക്കുവേണ്ടി, തീരുമാനം എടുക്കാനുള്ള ആർജ്ജവം ലീഗിനുണ്ട്; സാദിഖലി തങ്ങൾ* 

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ നിർദേശപ്രകാരമാണ് ലീഗ് തീരുമാനങ്ങൾ എടുക്കുന്നതെന്ന സിപിഎം നേതാക്കളുടെ അഭിപ്രായം അവരുടെ ആത്മസംതൃപ്തിക്കുവേണ്ടിയെന്ന് സാദിഖലി തങ്ങൾ.

ഒറ്റയ്ക്ക് തീരുമാനമെടുക്കാനുള്ള ആർജ്ജവം ലീഗിന് ഉണ്ട്. ഷാജിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് മുസ്‌ലിം ലീഗാണ്. മലപ്പുറത്ത് മത്സരിക്കാനാണ് ആ​ഗ്രഹമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അപ്പോൾ വേങ്ങരയിൽ ഒഴിവ് വന്നപ്പോൾ ഷാജിയെ അവിടെ സ്ഥാനാർഥിയാക്കി. എസ്‌ഡിപിഐ - സിപിഎം ധാരണയുണ്ടെന്ന് കോൺഗ്രസ് പറയുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാകുമെന്നും തങ്ങൾ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments