Breaking News

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ശുചിത്വ തൊഴിലാളികളെ ആദരിച്ച് വനിത ദിനം ആഘോഷിച്ചു.

കാസറഗോഡ് : മാർച്ച് 8 സാർവ്വ ദേശീയ വനിതാ ദിനത്തിൽ, കാസർഗോഡ് റെയിൽവേ സ്റ്റേഷൻ റെയിൽമൈത്രി പോലീസും കാസറഗോഡ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും സംയുക്തമായി സ്റ്റേഷനിലെ ശുചിത്വ തൊഴിലാളികളെ ആദരിച്ച് വനിത ദിനം ആഘോഷിച്ചു. പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ആർ പ്രശാന്ത് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കാസർഗോഡ് വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീമതി അജിത കെ ഉപഹാര വിതരണവും ഉദ്ഘാടനവും നടത്തി. ചടങ്ങിൽ ചെങ്കള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ആയിഷ ചെർക്കളം, കാസർഗോഡ്, റെയിൽവേ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സനിൽ കുമാർ സി. എസ്, റെയിൽവേ പാസഞ്ചർ അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ ചെർക്കളം,ശോഭിക ഡയറക്ടർ ഫസൽ, മാനേജർ മുഹമ്മദ് ഫസൽ, മുൻ കൗൺസിലർ ആഫില ബഷീർ, അഡ്വ. അൻവർ ടി എ, ജാസിർ ചെങ്കള, ഷഫീഖ് തെരുവത്ത്, സത്താർ റെയിൽവേ, മൊയിനുദ്ദീൻ, റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ശ്രീ ദാമോദരൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി മഞ്ജു എം അബ്ദുല്ല ചേരൂർ എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ശ്രീ മഹേഷ് കുമാർ സ്വാഗതവും സ്റ്റേഷൻ ക്ലീനിങ് സൂപ്പർവൈസർ ശ്രീമതി ചിത്ര സുനിൽ കുമാർ ആദരവിന് നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments