കെ.എസ്.എസ്.പി.എ വനിതാദിനാഘോഷം നടത്തി
ഉദുമ : കെഎസ്എസ്പിഎ ഉദുമ നിയോജക മണ്ഡലം വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാ സെമിനാർ, വിവിധ കലാമത്സരങ്ങൾ , അനുമോദന ചടങ്ങ് എന്നീ പരിപാടികളോടെ അന്താരാഷ്ട്ര വനിതദിനം കൊണ്ടാടി.
ജില്ലാ പഞ്ചായത്ത് മെമ്പർ സുകുമാരി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
വനിതാ ഫോറം പ്രസിഡണ്ട് മേരി മാർഗരറ്റ് അധ്യക്ഷത വഹിച്ചു.കെഎസ്എസ്പിഎ
ജില്ലാപ്രസിഡണ്ട് എം.കെ.ദിവാകരൻ മുഖ്യ ഭാഷണം നടത്തി.
മുതിർന്ന അംഗം കെ.ശ്രീദേവി ടീച്ചറിനെ ആദരിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കഥാ മത്സരത്തിൽ സമ്മാനിതയായ എം. സരസ്വതി മാങ്ങാടിനെ അനുമോദിച്ചു.
വി.വി. ജയലക്ഷ്മി, ഇ. മീനാകുമാരി, കെ.ശൈലജകുമാരി, ഇ. സുശീല,എം.ഗീത, ഗീതാഭായ്, കനകവല്ലി, കുഞ്ഞിക്കണ്ണൻകരിച്ചേരി, സി. അശോക് കുമാർ, കെ.വി.വിജയൻ, ബാബു മണിയങ്ങാനം, എ. ദാമോദരൻ,കെ.ബി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
തുടർന്ന് വനിതകളുടെ വിവിധ കലാമത്സരങ്ങളും നടന്നു.
ഫോട്ടോ : കെഎസ്എസ്പിഎ ഉദുമ നിയോജക മണ്ഡലം വനിതാ ദിനാഘോഷം ജില്ലാ പഞ്ചായത്തംഗം സുകുമാരി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments