അർപ്പണബോധത്തടെ പ്രവർത്തിക്കുന്ന തൊഴിലാളികളെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യം. കുറുക്കോളി മൊയ്തീൻ എംഎൽഎ.
തിരൂർ : തൊഴിലിന്റെ മഹാത്മ്യം മനസ്സിലാക്കി സ്വന്തം സ്ഥാപനമെന്ന് നിലക്ക് അർപ്പണ ബോധ ത്തോടെ പ്രവർത്തിക്കുന്ന തൊഴിലാളികളെ യാണ് ഇന്നത്തെ ലോക ത്തിന് ആവശ്യംമെന്ന് കുറുക്കോളി മൊയ്‌ദീൻ എം എൽ എ പറഞ്ഞു.
തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലും
മലപ്പുറം ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷനും സംയുക്തമായി സംഘടിപ്പിച്ച “മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് മെമ്പർ ആരതി പ്രദീപ് അധ്യക്ഷതവഹിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്‌ന കുളങ്ങര വീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.
പ്രൊജക്റ്റ് ഡയറക്ടർ ഡോ അബ്ദുൽ ജബ്ബാർ അഹമ്മദ്,
SSM പോളി ടെക്നിക്ക് പ്ലൈസ്‌മെന്റ് ഓഫീസർ ഡോ ഫാഹിദ്,
അഡ്വ പി നസറുള്ള, സുപ്രണ്ട് അബ്ബാസ്,
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അൻവർ സുലൈമാൻ, സി എം പുരുഷോത്തമൻ, സലീം കൂട്ടായ എന്നിവർ പ്രസംഗിച്ചു.
ഏകദേശം 7000ത്തോളം ഒഴിവുകളിലേക്ക് വിവിധ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഇന്റർവ്യൂകൾ നടന്നു. ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് മിഡിൽ ഈസ്റ്റ്, ഐ ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ബാങ്ക്, ബജാജ്
ഓട്ടോമൊബൈൽസ്, അപ്പോളോ ടെയേഴ്‌സ്, സമൃദ്ധി കെയർ തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് പ്രധാനമായും അഭിമുഖങ്ങൾ നടന്നത്.
രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ തൊഴിൽ നടന്ന തൊഴിൽ മേളയിൽ നിന്നും അമ്പതിൽ പരം ഉദ്യോഗർഥികൾ കൾക്ക് നിയമന ഉത്തരവ് ലഭിച്ചു.
കൂടാതെ നുറി ലധികം പേരുടെ
ചുരുക്കപട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments