സ്കൂള്‍ വാർഷികവും പാചകപ്പുര ഉദ്ഘാടനവും
കാസർകോട് : ചെർക്കള മാർത്തോമ്മാ ബധിര വിദ്യാലയത്തിൻെറ 45 - ാമത്തെയും, മാർത്തോമ്മാ കോളേജ് ഫോർ ദി ഹിയറിംഗ് ഇംപെയ്ർഡിൻെറ 13 - ാമത് വാർഷികാഘോഷവും ശ്രീ. എൻ. എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എം. എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്കൂള്‍ പാചകപ്പുരയുടെ ഉദ്ഘാടനവും എം.എൽ. എ നിർവ്വഹിച്ചു.
മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ. മുഖ്യപ്രഭാഷണം നടത്തി. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. വസന്തൻ അജക്കോട്, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സാഹിറ മജീദ് എന്നിവർ ആശംസകള്‍ നേർന്നു.
പ്രധാനാധ്യാപിക ശ്രീമതി ഷീല എസ്. സ്കൂളിൻെറയും, പ്രിൻസിപ്പൽ ഡോ. ബിജു തോമസ് മാത്യു കോളേജിൻെറയും വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാദർ മാത്യു ബേബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോഷിമോൻ കെ.ടി. കൃതഞ്ജതയും പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
ഫോട്ടോ : ചെർക്കള മാർത്തോമ്മാ ബധിര വിദ്യാലയത്തിൽ എം. എൽ. എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുര ശ്രീ. എൻ. എ നെല്ലിക്കുന്ന് എം. എൽ. എ. ഉദ്ഘാടനം ചെയ്തപ്പോള്‍.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments