Breaking News

* പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ* *ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തീരുമാനം*

രാജ്യത്ത് പാചകവാതക പ്രതിസന്ധി വർദ്ധിക്കുന്നതിനിടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തീരുമാനം. വില ഏത് സമയവും ഉയർത്തുമെന്ന് ചൂണ്ടിക്കാണിച് വിതരണക്കാർക്ക് കത്തയച്ചു. ഏതുനിമിഷവും വിലവർധന നിലവിൽ വരുമെന്നും എത്ര രൂപ എന്നും അറിയിക്കുമെന്നാണ് കത്തിൽ പറയുന്നത്. 

ക്രൂഡോയിൽ വില വർധിച്ചതും രൂപയുടെ മൂല്യ തകർച്ചയും ആണ് വില കൂടാൻ കാരണം. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചെന്നൈ ഡിവിഷനാണ് അറിയിപ്പ് നൽകിയത്. കൂടാതെ ഭാരത് പെട്രോളിയവും എച്ച്പിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ എൽപിജി ഉപയോഗത്തിലും നിയന്ത്രണം വരുത്തിയിട്ടുണ്ട്. ഹോട്ടൽ മേഖലയിൽ ഉപയോഗിക്കുന്ന കൊമേഴ്സ്യൽ സിലിണ്ടറുകളുടെ ലഭ്യതയിലും കുറവുണ്ടാകും എന്ന് കാണിച്ച് എൽപിജി ഡിസ്ട്രിബ്യൂഷൻ ഫെഡറേഷൻ വിതരണക്കാർ ക്ക് കത്ത് നൽകി. വ്യവസായ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന 19 കിലോഗ്രാം, 47.5 വിഭാഗങ്ങളിലുള്ള സിലിണ്ടറുകളുടെ ലഭ്യതയിലാണ് കുറവുള്ളത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments