Breaking News

**സിദ്ധിവയലിൽ ‘പുള്ളിമുറി’ ചൂതാട്ടം: 10 പേർ പിടിയിൽ; പതിമൂവായിരത്തിലധികം രൂപ പിടിച്ചെടുത്തു**

കുമ്പള : കണ്ണൂർ ഗ്രാമത്തിലെ സിദ്ധിവയലിൽ പരസ്യമായി പണം വെച്ച് ചീട്ടുകളിച്ച പത്തംഗ സംഘത്തെ പോലീസ് പിടികൂടി. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ അയ്യപ്പ ഭജന മന്ദിരത്തിന് സമീപമുള്ള പൊതുസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. പ്രതികളിൽ നിന്ന് 13,270 രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു.

അമിത ലാഭത്തിനായി 'പുള്ളിമുറി' എന്ന പേരിൽ പണം പന്തയം വെച്ച് ചീട്ടുകളിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. സംഭവസ്ഥലത്ത് വെച്ച് തന്നെ 10 പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കേരള ഗെയിമിംഗ് ആക്ട് സെക്ഷൻ 15 പ്രകാരം കുമ്പള പോലീസ് കേസ് രജിസ്റ്റർ ചെയ്തു (Crime No: 181/26). പിടിച്ചെടുത്ത പണവും മറ്റ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കും. പ്രദേശത്ത് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പരിശോധന ശക്തമാക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments