സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ മാളിക അനുസ്മരണവും പ്രാർത്ഥനാ സംഗമവും നാളെ കുമ്പളയിൽ...
കുമ്പള : മത-സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ മാളികയുടെ വിയോഗത്തിൽ ദുബൈ മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന അനുസ്മരണവും പ്രാർത്ഥനാ സംഗമവും നാളെ (മാർച്ച് 26, വ്യാഴം) നടക്കും.
രാത്രി 7:30-ന് കുമ്പള റോയൽ ഖുബ്ബ റെസ്റ്റോറന്റിൽ വെച്ചാണ് പരിപാടി നടക്കുക. പ്രവാസ ലോകത്തും നാട്ടിലും ഒരുപോലെ സുഹൃദ്ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും, ദുബൈ പൊലീസുമായി സഹകരിച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ ജീവനാഡിയായി പ്രവർത്തിച്ചിരുന്ന തങ്ങളുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താനും അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കാനുമായി സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.
നാട്ടിലെയും മറുനാട്ടിലെയും പ്രമുഖ വ്യക്തിത്വങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും. തങ്ങളുടെ സ്മരണാർത്ഥം നടക്കുന്ന ഈ പ്രാർത്ഥനാ സംഗമത്തിൽ മുഴുവൻ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments