Breaking News

*എകെഎം അഷ്‌റഫിനെതിരെ കെ സുരേന്ദ്രൻ പരാതി നൽകി*

മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെ സ്ഥാനാർത്ഥിയായ എ കെ എം അഷ്റഫിനെതിരെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഏജൻറ് റിട്ടേണിംഗ് ഓഫീസർ മുമ്പാകെ പരാതി നൽകി. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ പ്രചരണത്തിനായി എത്തിയ കർണാടക എംഎൽഎ  ഡോക്ടർ ഭരത് ഷെട്ടിക്കെതിരെ അഷ്റഫ് നടത്തിയ പ്രകോപനപരവും വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിലുള്ളതുമായ പ്രസ്താവനക്കെതിരെയാണ് പരാതി. മംഗലാപുരത്ത് നടന്ന ഒരു കൊലപാതകത്തിന് ഉത്തരവാദിയാണ് ഡോക്ടർ ഭരത് ഷെട്ടി എന്ന രീതിയിലാണ് അഷ്റഫ് സന്മാർഗ യൂട്യൂബ് ചാനലിന് നൽകിയ ഇൻറർവ്യൂവിൽ പറഞ്ഞിട്ടുള്ളത് പ്രസ്തുത കൊലപാതകം പോലീസ് അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികൾക്കെതിരെ കർണാടകയിൽ ചാർഷീറ്റ് നൽകിയിട്ടുള്ളതാണ് പ്രസ്തുത സംഭവവുമായി ഡോക്ടർ ഭരത് യാതൊരുബന്ധവുമില്ല മഞ്ചേശ്വരത്തെ വോട്ടർമാർക്ക് ഇടയിൽ മതപരമായ വിഭാഗീയത ഉണ്ടാക്കാൻ മതത്തിൻറെ പേര് പറഞ്ഞു കൊണ്ടാണ് ഇൻറർവ്യൂവിൽ അഷ്റഫ് സംസാരിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ പരാതിയിൽ പറഞ്ഞു.
[25/03, 6:51 pm] Suvarna Prasad Bjp Media: *വോട്ടർമാരെ കണ്ടും തെയ്യത്തിൽ പങ്കെടുത്തും കെ സുരേന്ദ്രൻ*

മഞ്ചേശ്വരം: എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ ഇന്നലെ മീഞ്ച പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി. പരമാവധി വോട്ടർമാരെ നേരിൽ കണ്ടായിരുന്നു അദ്ദേഹം പ്രചരണം നടത്തിയത്. തുർത്തി വിഷ്ണുമൂർത്തി ദേവസ്ഥാനത്തു കെ സുരേന്ദ്രൻ ദർശനം നടത്തി. പൂമാണി കിണിമാണി ദേവസ്ഥാനത്തും അദ്ദേഹം ദർശനം നടത്തി. ഇന്ന് മുതൽ മണ്ഡലത്തിൽ വിവിധ ദേശീയ-സംസ്ഥാന നേതാക്കൾ പര്യാടനത്തിനെത്തും. നാളെ തിരുവനന്തപുരം മേയർ വിവി രാജേഷ് വിവിധ പരിപാടികളിൽ പങ്കെടുക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9കഴ്ഫ 

No comments